ഹാര്‍ലി ഡേവിഡ്‌സണ്‍ ആറു വര്‍ഷം പിന്നിടുന്നു

ഹാര്‍ലി ഡേവിഡ്‌സണ്‍ ആറു വര്‍ഷം പിന്നിടുന്നു

 

കൊച്ചി: റീട്ടെയ്ല്‍ രംഗത്ത് 601 പ്ലസ് സിസി കാറ്റഗറിയില്‍ 60 ശതമാനത്തോളം മാര്‍ക്കറ്റ് ഷെയറോടെ വിപണി കീഴടക്കിയ ഹാര്‍ലി ഡേവിഡ്‌സണ്‍ വിജയകരമായ ആറു വര്‍ഷങ്ങള്‍ പിന്നിടുന്നു. ഗുണമേന്മയുള്ള മോട്ടോര്‍ വാഹനങ്ങള്‍ക്കൊപ്പം ഹാര്‍ലി റോക്ക് റൈഡേഴ്‌സ്, ഡിസ്‌കവര്‍ മോര്‍ തുടങ്ങിയ കാമ്പെയിനുകളിലൂടെ കൂടുതല്‍ ആളുകളെ മോട്ടോര്‍ സൈക്ലിംഗിലേക്ക് ആകര്‍ഷിക്കുകയാണ് കമ്പനിയുടെ ലക്ഷ്യം.

2010ല്‍ ഇന്ത്യന്‍ നിരത്തുകളിലേക്കിറങ്ങിയ ഹാര്‍ലി ഡേവിഡ്‌സണ്‍ ഇതിനകം 13 മോഡലുകള്‍ വിപണിയില്‍ അവതരിപ്പിച്ചിട്ടുണ്‍ണ്ട്. ഹാര്‍ലി ഡേവിഡ്‌സണ്‍ പ്രേമികള്‍ക്ക് തങ്ങളുടെ ഇഷ്ട വാഹനം സ്വന്തമാക്കുന്നതിനായി ഹാര്‍ലി ഡേവിഡ്‌സണിന്റെ വായ്പ സംവിധാനമായ ഫിനാന്‍ഷ്യല്‍ സര്‍വ്വീസ് പ്രോഗ്രാം, ഹാര്‍ലി ഡേവിഡ്‌സണ്‍ ഉടമകള്‍ക്കായി ആനുവല്‍ മോട്ടോര്‍ സൈക്കിള്‍ ഫെസ്റ്റിവെല്‍, മ്യൂസിക് ഫെസ്റ്റിവെല്‍, റോഡ് അസിസ്റ്റന്‍സ് പ്രോഗ്രാം, ഗ്രൂപ്പ് റൈഡ് എന്നീ പ്രവര്‍ത്തനങ്ങള്‍ നടത്തി വരുന്നു.

Comments

comments

Categories: Auto