ആധാരം രജിസ്റ്റര്‍ ചെയ്യുന്നതിന് ഇ – പേമെന്റ്

ആധാരം രജിസ്റ്റര്‍ ചെയ്യുന്നതിന് ഇ – പേമെന്റ്

 

തിരുവനന്തപുരം: ആധാരം രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള ഫീസ് ഓണ്‍ലൈന്‍ ആയി അടയ്ക്കുവാന്‍ സാധിക്കുന്ന ഇ- പേമെന്റ് സംവിധാനം സംസ്ഥാനത്ത് നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതിന്റെ ചുമതല എന്‍ഐസിക്ക് നല്‍കിയതായും മുഖ്യമന്ത്രി ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചു. നോട്ട് പിന്‍വലിക്കല്‍ കൊണ്ടുണ്ടായ കറന്‍സി ക്ഷാമം അതിരൂക്ഷമായത് മൂലം ആധാരങ്ങള്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് ജനങ്ങള്‍ ഏറെ ബുദ്ധിമുട്ടനുഭവിക്കുന്ന പശ്ചാത്തലത്തിലാണിത്.
കറന്‍സി ക്ഷാമത്തിന്റെ പശ്ചാത്തലത്തില്‍ രജിസ്‌റ്റ്രേഷന്‍ ഫീസ് ഡിമാന്‍ഡ് ഡ്രാഫ്റ്റ് ആയി അടയ്ക്കുവാനുള്ള സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇത്തരത്തിലുള്ള കൂടുതല്‍ സേവനങ്ങള്‍ ഓണ്‍ലൈനാക്കുന്നത് സര്‍ക്കാരിന്റെ സജീവ പരിഗണനയിലാണെന്നും മുഖ്യമന്ത്രി അറിയിച്ചു

Comments

comments

Categories: Slider, Top Stories

Write a Comment

Your e-mail address will not be published.
Required fields are marked*