വിമാനങ്ങളില്‍ ഭക്ഷണ പാനീയങ്ങള്‍ക്ക് ഫീസ് ഈടാക്കുന്നത് ഡിഐഎഎല്‍ നീട്ടിവെച്ചു

വിമാനങ്ങളില്‍ ഭക്ഷണ പാനീയങ്ങള്‍ക്ക് ഫീസ് ഈടാക്കുന്നത് ഡിഐഎഎല്‍ നീട്ടിവെച്ചു

 

ന്യൂ ഡെല്‍ഹി : സ്വകാര്യ വിമാന കമ്പനികളായ സ്‌പൈസ്‌ജെറ്റ്, ഇന്‍ഡിഗോ, ഗോഎയര്‍, ജെറ്റ് എയര്‍വേ്‌സ് എന്നീ വിമാനങ്ങളില്‍ ഭഷണ പാനീയങ്ങള്‍ വിതരണം ചെയ്യുന്നതിന് ഫീസ് ഈടാക്കുന്നതിനുള്ള തീരുമാനം ഫെബ്രുവരി എട്ടുവരെ നീട്ടിവെച്ചുവെന്ന് ഡെല്‍ഹി ഹൈക്കോടതിയില്‍ ഡെല്‍ഹി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ് (ഡിഐഎഎല്‍) വ്യക്തമാക്കി.

ജസ്റ്റിസ് സഞ്ജീവ് സച്ച്‌ദേവിന് മുന്‍പാകെ ഇതുസംബന്ധിച്ച് ഡിഐഎഎല്‍ വാക്കാല്‍ ഉറപ്പുനല്‍കി. വിമാനങ്ങളില്‍ ഭഷണപാനീയങ്ങള്‍ക്ക് ഫീസ് ഈടാക്കുന്നതിനെക്കുറിച്ച് സിവില്‍ ഏവിയേഷന്‍ മന്ത്രാലയം, ഡിഐഎഎല്‍, എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ (എഎഐ), വിമാനങ്ങളിലെ നാലു കിച്ചന്‍ ഓപ്പറേറ്റര്‍മാരായ ഒബ്‌റോയ് ഫ്‌ളൈറ്റ് സര്‍വീസസ്, താജ് സാറ്റ്‌സ് എയര്‍ കാറ്ററിംഗ് ലിമിറ്റഡ്, സ്‌കൈഷെഫ് അംബാസഡര്‍, സ്‌കൈ ഗൗര്‍മെറ്റ് കാറ്ററിംഗ് ലിമിറ്റഡ് എന്നിവയ്ക്ക് സഞ്ജീവ് നോട്ടീസ് അയച്ചിരുന്നു. ഭക്ഷ്യ പാനീയങ്ങളുടെ ചെലവ് ഇനത്തില്‍ 16 ശതമാനം ഫീസ് ഈടാക്കുന്നതിനോട് ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ എയര്‍ലൈന്‍ (എഫ്‌ഐഎ) എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. ഭക്ഷണ സംഭരണ കരാറിന്റെയും വിമാനങ്ങളില്‍ ഭക്ഷണം വിതരണം ചെയ്യുന്ന വിവിധ കാറ്ററിംഗ് കമ്പനികളുമായുള്ള കരാറിന്റെയും കോപ്പി നല്‍കണമെന്ന് എഫ്‌ഐഎ വിമാനകമ്പനികളോട് ആവശ്യപ്പെട്ടിരുന്നു.

ഡിഐഎഎല്ലിന്റെ പ്രവൃത്തി വിമാന കമ്പനികളില്‍ നേരിട്ട് ആഘാതമുണ്ടാക്കുമെന്ന് എഫ്‌ഐഎയെ പ്രതിനിധീകരിച്ച് സീനിയര്‍ അഡ്വക്കേറ്റായ രാജിവ് നായര്‍ വാദിച്ചു. വിമാനങ്ങളിലെ കാറ്ററിംഗ് ബിസിനസ് ഏറ്റെടുക്കുവാന്‍ വിമാനകമ്പനികള്‍ക്ക് കഴിയില്ലെന്ന് ഡിഐഎഎല്ലിനെ പ്രതിനിധീകരിച്ച് സിനീയര്‍ അഡ്വക്കേറ്റായ അരവിന്ദ് നിഗം വ്യക്തമാക്കി.

Comments

comments

Categories: Branding

Write a Comment

Your e-mail address will not be published.
Required fields are marked*