വിരോധത്തിന്റെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കരുത്: മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫിന് മുഖ്യമന്ത്രിയുടെ മാര്‍ഗരേഖ

വിരോധത്തിന്റെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കരുത്: മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫിന് മുഖ്യമന്ത്രിയുടെ മാര്‍ഗരേഖ

 
തിരുവനന്തപുരം: മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫംഗങ്ങള്‍ക്കുള്ള പ്രവര്‍ത്തനത്തിനായുള്ള നിര്‍ദേശങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ മുന്നോട്ടുവച്ചു. തൈക്കാട് ഗസ്റ്റ് ഹൗസില്‍ പേഴ്‌സണല്‍ സ്റ്റാഫംഗങ്ങളുമായി നടത്തിയ കൂടിക്കാഴ്ച്ചയിലാണ് മുഖ്യമന്ത്രി അച്ചടക്ക മാര്‍ഗരേഖ അവതരിപ്പിച്ചത്. സ്റ്റാഫംഗങ്ങള്‍ക്കിടയിലുള്ള ഒരു തരത്തിലുള്ള അഴിമതിയും വച്ചുപൊറുപ്പിക്കില്ലെന്നും പിണറായി വിജയന്‍ വ്യക്തമാക്കി.

ഒരു മന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫ് മറ്റുവകുപ്പുകളില്‍ ഇടപ്പെടരുതെന്നും രാഷ്ട്രീയടിസ്ഥാനത്തില്‍ തീരുമാനങ്ങളെടുക്കരുതെന്നും അച്ചടക്ക മാര്‍ഗരേഖയില്‍ പറയുന്നു. ഇടനിലക്കാരെ സൂക്ഷിക്കണമെന്നും പാരിതോഷികങ്ങള്‍ സ്വീകരിക്കരുതെന്ന നിര്‍ദേശവും മുഖ്യമന്ത്രി നല്‍കിയിട്ടുണ്ട്. നിലപാടുകളില്‍ വ്യക്തി വിരേധമോ രാഷ്ട്രീയ വിരോധമോ പ്രതിഫലിക്കരുതെന്നും പ്രതിപക്ഷത്തിന്റെ ന്യായമായ ആവശ്യങ്ങള്‍ പരിഗണിക്കണമെന്നും പിണറായി വിജയന്‍ പറഞ്ഞു.
ഓഫീസില്‍ കൃത്യനിഷ്ഠ പാലിക്കുക, ഓഫീസില്‍ ഇല്ലാത്തപ്പോള്‍ എവിടെയാണെന്ന് അറിയിക്കുക തുടങ്ങിയ ചട്ടങ്ങള്‍ നിര്‍ബന്ധമായും സ്റ്റാഫംഗങ്ങള്‍ പാലിക്കണം. മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫുകളെ സര്‍ക്കാര്‍ ജീവനക്കാരുടെ സ്ഥലമാറ്റത്തില്‍ ഇടപെടാന്‍ അനുവദിക്കില്ലെന്നും ഇതിനായി പൊതു മാനദണ്ഡമുണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു.

Comments

comments

Categories: Slider, Top Stories

Write a Comment

Your e-mail address will not be published.
Required fields are marked*