ഇ-വെജിട്ടെയ്‌ലിംഗ് നിക്ഷേപം സമാഹരിച്ചു

ഇ-വെജിട്ടെയ്‌ലിംഗ് നിക്ഷേപം സമാഹരിച്ചു

 

ചെന്നൈ: ചെന്നൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അഗ്രി-ബിസിനസ് സ്ഥാപനമായ ഇ-വെജിട്ടെയ്‌ലിംഗ് പ്രൈവറ്റ് ലിമിറ്റഡ് ചെന്നൈ ഏഞ്ചല്‍സില്‍ നിന്ന് 1.1 കോടിയുടെ നിക്ഷേപം സമാഹരിച്ചു. ആസ്‌പെയര്‍ സിസ്റ്റംസ് സഹസ്ഥാപകനും സിഇഒയുമായ ഗൗരി ശങ്കര്‍ സുബ്രമണ്യന്റെ നേതൃത്വത്തിലായിരുന്നു നിക്ഷേപസമാഹരണം. കര്‍ഷകരില്‍ നിന്ന് നേരിട്ട് പച്ചക്കറികള്‍ സ്വീകരിക്കുന്ന ഇ-വെജിട്ടെയ്‌ലിംഗ് കൂടുതല്‍ കര്‍ഷകരുമായി സഹകരിക്കുന്നതിനും വിതരണ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിനുമായിരിക്കും തുക വിനിയോഗിക്കുക.

2014 ലാണ് ഇ-വെജിട്ടെയ്‌ലിംഗ് പ്രവര്‍ത്തനമാരംഭിക്കുന്നത്. എഡ്വിന്‍ രാജമോഹനാണ് സ്ഥാപകന്‍. vegetall.in എന്ന വെബ് സൈറ്റുവഴി ഉല്‍പ്പന്നങ്ങള്‍ വിപണനം നടത്തുന്ന കമ്പനി ഒരു ദിവസം ചെന്നൈയില്‍ 10,000 കിലോ ഗ്രാം പച്ചക്കറികള്‍ വില്‍ക്കുന്നുണ്ടെന്നാണ് അവകാശപ്പെടുന്നത്. പ്രാരംഭഘട്ടത്തില്‍ ചെന്നൈ എന്‍ട്രപ്രണര്‍ഷിപ്പ് ട്രസ്റ്റ് എന്നറിയപ്പെട്ടിരുന്ന ചെന്നൈ ഏഞ്ചല്‍സ് 2007 ലാണ് പ്രവര്‍ത്തനമാരംഭിക്കുന്നത്. സയോന കോസ്‌മെറ്റിക്‌സ്, സില്‍വന്‍ ഇന്നൊവേഷന്‍സ്, ഫിനാന്‍സ് ബുദ, ക്ലൗഡ്‌ചെറി, ബ്രിഡ്ജ്, പ്രേക്ലീന്‍ തുടങ്ങി 40 ഓളം സ്റ്റാര്‍ട്ടപ്പുകളില്‍ ഇവര്‍ നിക്ഷേപം നടത്തിയിട്ടുണ്ട്.

Comments

comments

Categories: Branding