സഹായം അഭ്യര്‍ഥിച്ച് ഫാ. ടോം ഉഴുന്നാലിലിന്റെ വീഡിയോ പുറത്ത്

സഹായം അഭ്യര്‍ഥിച്ച് ഫാ. ടോം ഉഴുന്നാലിലിന്റെ വീഡിയോ പുറത്ത്

കൊച്ചി: യെമനില്‍നിന്നും ഈ വര്‍ഷം മാര്‍ച്ച് നാലിനു ഐഎസ് ഭീകരര്‍ തട്ടിക്കൊണ്ടു പോയ പുരോഹിതന്‍ ഫാ. ടോം ഉഴുന്നാലില്‍, തന്റെ മോചനം എളുപ്പം സാധ്യമാക്കണമെന്ന് അഭ്യര്‍ഥിക്കുന്ന ഏറ്റവും പുതിയ വീഡിയോ ദൃശ്യങ്ങള്‍ പുറത്ത്.

ഇന്ത്യയുടെ പ്രധാനമന്ത്രിയും രാഷ്ട്രപതിയും അടിയന്തരമായി തന്റെ മോചനത്തിനു വേണ്ടി ഇടപെടണമെന്ന് അഭ്യര്‍ഥിക്കുന്നുണ്ട്. തന്നെ തട്ടിക്കൊണ്ടു പോയ അതേ ദിവസം തന്നെ ഐഎസ് ഭീകരര്‍ തടവിലാക്കിയ ഫ്രഞ്ച് വനിതയെ അവരുടെ സര്‍ക്കാര്‍ ഇടപെട്ട് മോചിപ്പിച്ച കാര്യം ഫാ. ടോം സൂചിപ്പിക്കുന്നുണ്ട്.
പക്ഷേ, ഫ്രഞ്ച് സര്‍ക്കാര്‍ പ്രകടിപ്പിച്ച ജാഗ്രത തന്റെ കാര്യത്തില്‍ സര്‍ക്കാര്‍ പുലര്‍ത്തുന്നില്ലെന്നു ഫാ. ടോം പറയുന്നുണ്ട്. തന്റെ ആരോഗ്യം കൂടുതല്‍ മോശമായി വരികയാണെന്നും അടിയന്തരമായി ചികിത്സ ലഭ്യമാക്കണമെന്നും അദ്ദേഹം അഭ്യര്‍ഥിക്കുന്നുണ്ട്.
ഇന്ത്യയുടെ പ്രധാനമന്ത്രിയോടും രാഷ്ട്രപതിയോടും അഭ്യര്‍ഥന നടത്തുന്നതിനൊപ്പം മാര്‍പാപ്പയോടും ഈ വിഷയത്തില്‍ ഇടപെടണമെന്നു ഫാ. ടോം അഭ്യര്‍ഥിച്ചു.
അബുദാബിയിലെ ബന്ധു വഴിയാണു വീഡിയോ ദൃശ്യം കേരളത്തിലെത്തിച്ചിരിക്കുന്നത്. ഇതേ ദൃശ്യം യൂട്യൂബിലും പ്രചരിക്കുന്നുണ്ട്.

Comments

comments

Categories: Slider, Top Stories

Write a Comment

Your e-mail address will not be published.
Required fields are marked*