ലോകത്തിലെ ഏറ്റവും മോശം വായു മംഗോളിയയില്‍

ലോകത്തിലെ ഏറ്റവും മോശം വായു മംഗോളിയയില്‍

 

ന്യൂഡെല്‍ഹി: ലോകത്തെ ഏറ്റവും മോശം വായുവാണ് കഴിഞ്ഞയാഴ്ച മംഗോളിയയില്‍ ഉണ്ടായിരുന്നതെന്ന് റിപ്പോര്‍ട്ട്. അന്തരീക്ഷത്തിലെ സൂക്ഷ്മ ഘടകങ്ങള്‍ ലോകാരോഗ്യ സംഘടന സുരക്ഷിതമെന്ന് വിലയിരുത്തിയ പരിധിയേക്കാള്‍ 80 മടങ്ങ് അധികമായാണ് കണ്ടെത്തിയത്. മലിനീകരിക്കപ്പെട്ട വായുവിന്റെ പേരില്‍ കുപ്രസിദ്ധി നേടിയ ചൈനീസ് തലസ്ഥാനം ബീജിംഗിലിതിനേക്കാള്‍ അഞ്ചു മടങ്ങ് മോശം അവസ്ഥയിലായിരുന്നു കഴിഞ്ഞയാഴ്ച മംഗോളിയയിലെ സ്ഥിതി.

തലസ്ഥാനമായ ഉലാന്‍ബതാറില്‍ ആസിഡ് പുക അസഹ്യമായതിനെ തുടര്‍ന്ന് ജനങ്ങള്‍ പ്രക്ഷോഭവുമായി തെരുവിലിറങ്ങി. സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാക്കാനുള്ള തീവ്രപരിശ്രമമാണ് അധികൃതര്‍ നടത്തിയത്. ഡിസംബര്‍ 16ന് ബയോന്‍ഖോശു എന്ന ജില്ലയുടെ തലസ്ഥാനത്ത് പിഎം2.5 ഘടകങ്ങളുടെ സാന്നിധ്യം ഒരുഘട്ടത്തില്‍ ക്യുബിക്മീറ്ററില്‍ 1985 മൈക്രോഗ്രാം എന്നാണ് രേഖപ്പെടുത്തിയത്. 1071 മൈക്രോഗ്രാമിയിരുന്നു ആദിവസത്തെ മൊത്തം ശരാശരി. ലോകാരോഗ്യ സംഘടനയുടെ വിലയിരുത്തല്‍ പ്രകാരം പിഎം2.5 ഘടകങ്ങളുടെ അളവ് ഒരുദിവസം ശരാശരി 25 മൈക്രോഗ്രാമില്‍ കൂടുതലാകുന്നത് മലിനീകരണത്തേയാണ് സൂചിപ്പിക്കുന്നത്.

Comments

comments

Categories: World