രാഹുലിന്റെ “ഭൂമികുലുക്ക” പരാമര്‍ശത്തെ പരിഹസിച്ച് മോദി

രാഹുലിന്റെ  “ഭൂമികുലുക്ക” പരാമര്‍ശത്തെ പരിഹസിച്ച് മോദി

 

വാരണസി: കറന്‍സി നോട്ടുകള്‍ അസാധുവാക്കിയ നടപടി പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ അഴിമതിയാണെന്നും തീരുമാനത്തിനു പിന്നിലെ കാരണം താന്‍ വെളിപ്പെടുത്തുമ്പോള്‍ ഭൂമി കുലുക്കമുണ്ടാകുമെന്നും കഴിഞ്ഞയാഴ്ച പാര്‍ലമെന്റില്‍ രാഹുല്‍ പറഞ്ഞിരുന്നു. ഇതിനെ പരിഹസിച്ച് മോദി ഇന്നലെ രംഗത്തു വന്നു. ലോക്‌സഭാ മണ്ഡലമായ ഉത്തര്‍പ്രദേശിലെ വാരണസിയില്‍ നടന്ന ചടങ്ങില്‍ പങ്കെടുക്കുമ്പോഴായിരുന്നു മോദി, രാഹുലിനെതിരേ പരിഹാസ ശരം എയ്തത്.
കോണ്‍ഗ്രസിന് ഒരു യുവനേതാവുണ്ട്. അദ്ദേഹം ഇത്രയും നാള്‍ പ്രസംഗം പരിശീലിക്കുകയായിരുന്നു. ഇപ്പോള്‍ അദ്ദേഹം നന്നായി സംസാരിക്കുന്നുണ്ട്. അതില്‍ എനിക്ക് വളരെയധികം സന്തോഷവുമുണ്ട്. അദ്ദേഹം സംസാരിക്കാതിരുന്നുവെങ്കില്‍ ഭൂകമ്പം സംഭവിച്ചേനേ. ഏതായാലും അദ്ദേഹം സംസാരിച്ചു തുടങ്ങിയിരിക്കുന്നു. ഇനി നമ്മള്‍ക്ക് ഉറപ്പിക്കാം ഭൂകമ്പം ഉണ്ടാകില്ലെന്ന്- മോദി പറഞ്ഞു.
ബുധനാഴ്ച ഗുജറാത്തിലെ മെഹ്‌സാനയില്‍ നടന്ന പരിപാടിയില്‍ പങ്കെടുക്കവേ, രാഹുല്‍ ഗാന്ധി മോദിക്കെതിരേ രൂക്ഷ വിമര്‍ശനം നടത്തിയിരുന്നു. സഹാറ, ബിര്‍ല ഗ്രൂപ്പില്‍നിന്നും മോദി, ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നപ്പോള്‍ അഴിമതി പണം കൈപ്പറ്റിയിരുന്നെന്നാണ് രാഹുല്‍ ആരോപിച്ചത്.

Comments

comments

Categories: Politics