യുടിഐ ബാലന്‍സ്ഡ് ഫണ്ട് 6.5 ശതമാനം നികുതി രഹിത ലാഭവിഹിതം പ്രഖ്യാപിച്ചു

യുടിഐ ബാലന്‍സ്ഡ് ഫണ്ട്  6.5 ശതമാനം നികുതി രഹിത ലാഭവിഹിതം പ്രഖ്യാപിച്ചു

മുംബൈ: യുടിഐ ബാലന്‍സ്ഡ് ഫണ്ട് 6.5 ശതമാനം (10 രൂപ മുഖവിലയുള്ള ഒരു യൂണിറ്റിന് 0.65 രൂപ) നികുതി രഹിത ലാഭവിഹിതം പ്രഖ്യാപിച്ചു. നിലവിലെ പ്ലാനിലുള്ള ഡിവിഡന്റിനും ഡയറക്ട് പ്ലാന്‍ ഡിവിഡന്റിനും ഇത് ബാധകമാണ്. ഡിവിഡന്റ് അധിഷ്ഠിതമായ നിലവിലെ പ്ലാനിലും ഡയറക്റ്റ് പ്ലാനിലുമുള്ള എല്ലാ യൂണിറ്റ് ഉടമകളും ലാഭവിഹിതത്തിന് റെക്കോഡ് തിയതി (ഡിസംബര്‍22) മുതല്‍ യോഗ്യരാണ്. റെക്കോഡ് സമയത്തോ അതിനു മുന്‍പോ ചേര്‍ന്നിട്ടുള്ള എല്ലാ നിക്ഷേപകര്‍ക്കും ഡിവിഡന്റ് ലഭിക്കും.
നിലവിലെ പ്ലാനില്‍ യുടിഐ ബാലന്‍സ്ഡ് ഫണ്ടിന്റെ മൊത്തം ആസ്തി മൂല്യം (എന്‍എവി) 28.6392 രൂപയും ഡയറക്റ്റ് പ്ലാനില്‍ 29.1247 രൂപയുമാണ്.

ഓഹരി അല്ലെങ്കില്‍ ഓഹരിയുമായി ബന്ധപ്പെട്ടതും നിശ്ചിത വരുമാനമുള്ളതുമായ നിക്ഷേപം ലക്ഷ്യമിട്ടുള്ളതാണ് യുടിഐ ബാലന്‍സ്ഡ് ഫണ്ട്. ആസ്തി മൂല്യത്തിനൊപ്പം സ്ഥിരം വരുമാനം കൂടി ഉറപ്പാക്കുന്നു ഈ ഫണ്ടുകള്‍. വി. ശ്രീവത്സയാണ് സ്‌കീമിന്റെ ഫണ്ട് മാനേജര്‍.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, പഞ്ചാബ് നാഷണല്‍ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ, എല്‍ഐസി എന്നിവ സ്‌പോണ്‍സര്‍ ചെയ്യുന്ന സെബി രജിസ്റ്റേര്‍ഡ് മ്യൂച്ച്വല്‍ ഫണ്ടാണ് യുടിഐ മ്യൂച്ച്വല്‍ ഫണ്ട്.

Comments

comments

Categories: Branding