ട്വിറ്ററില്‍ കൊഴിഞ്ഞുപോക്ക് തുടരുന്നു

ട്വിറ്ററില്‍ കൊഴിഞ്ഞുപോക്ക് തുടരുന്നു

 

ന്യൂയോര്‍ക്ക്: രണ്ട് എക്‌സിക്യൂട്ടീവുകള്‍ കൂടി ട്വിറ്റര്‍ വിട്ടതായി റിപ്പോര്‍ട്ട്. കമ്പനിയുടെ ചീഫ് ടെക്‌നോളജി ഓഫീസര്‍ ആദം മെസ്സിന്‍ഗറും പ്രൊഡക്റ്റ് വിഭാഗം ഉപാധ്യക്ഷന്‍ ജോഷ് മക്ഫര്‍ലന്‍ഡുമാണ് ട്വിറ്ററില്‍ നിന്നും പുറത്തുപോയത്.

കഴിഞ്ഞ അഞ്ച് വര്‍ഷമായി ട്വിറ്ററില്‍ ഉണ്ടായിരുന്ന മെസ്സിന്‍ഗര്‍ നാല് വര്‍ഷത്തോളമായി കമ്പനിയുടെ സിടിഒ ആയി ചുമതലയേറ്റിട്ട്. ഇന്നലെയാണ് അദ്ദേഹം ട്വിറ്റര്‍ വിടുന്നതായി അറിയിച്ചുകൊണ്ട് ട്വീറ്റ് രേഖപ്പെടുത്തിയത്. അഞ്ച് വര്‍ഷത്തിനു ശേഷം താന്‍ ട്വിറ്റര്‍ വിടുകയാണെന്നും, ട്വിറ്ററില്‍ ജോലി ചെയ്യാന്‍ ലഭിച്ച അവസരത്തിന് നന്ദിയറിക്കുന്നതുമായാണ് മെസ്സിന്‍ഗര്‍ ട്വിറ്ററില്‍ കുറിച്ചത്. മുന്‍പ് ചീഫ് ഒപ്പറേറ്റിംഗ് ഓഫീസര്‍ ആദം ബെയ്‌നും ട്വിറ്റര്‍ വിട്ടിരുന്നു. സമീപ മാസങ്ങളിലായി നിരവധി ഹൈ പ്രൊഫൈല്‍ എക്‌സിക്യൂട്ടീവുകളും മാനേജര്‍മാരുമാണ് ട്വിറ്ററില്‍ നിന്നും പുറത്തുപോയത്.

Comments

comments

Categories: Slider, Top Stories