ടൂറിസം അവാര്‍ഡുകള്‍ പ്രഖ്യാപിക്കുന്നത് കര്‍ശന പരിശോധനകള്‍ക്കു ശേഷം: വിനോദ സഞ്ചാര വകുപ്പ് ഡയറക്റ്റര്‍

ടൂറിസം അവാര്‍ഡുകള്‍ പ്രഖ്യാപിക്കുന്നത് കര്‍ശന പരിശോധനകള്‍ക്കു ശേഷം: വിനോദ സഞ്ചാര വകുപ്പ് ഡയറക്റ്റര്‍

തിരുവനന്തപുരം: വിനോദ സഞ്ചാര രംഗത്ത് പ്രവര്‍ത്തിക്കുന്ന സേവനദാതാക്കള്‍ക്ക് പ്രചോദനം നല്‍കുന്നതിന് മൂന്ന് വിഭാഗങ്ങളിലായി 27 അവാര്‍ഡുകളാണ് വിനോദ സഞ്ചാര വകുപ്പ് ഏര്‍പ്പെടുത്തിയിട്ടുള്ളതെന്നും മികച്ച ഹോട്ടലുകള്‍ക്കുള്ള അവാര്‍ഡിന് അപേക്ഷിക്കാന്‍ ഇന്ത്യാ ടൂറിസം ക്ലാസിഫിക്കേഷന്‍ അനിവാര്യമാണെന്നും വിനോദ സഞ്ചാര വകുപ്പ് ഡയറക്റ്റര്‍ അറിയിച്ചു. വിദേശ നാണ്യ വിനിമയം, ആകെ വരുമാനം, ടൂറിസ്റ്റുകളുടെ എണ്ണം, ഇക്കാര്യങ്ങളിലുള്ള വളര്‍ച്ചാ നിരക്ക് എന്നീ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് മികച്ച ഹോട്ടലുകളെ അവാര്‍ഡിനായി പരിഗണിക്കുന്നത്. ഹോട്ടല്‍ ക്ലാസിഫിക്കേഷന്‍ ലഭിക്കുന്നതിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെയുള്ള പല വകുപ്പുകളുടെയും ലൈസന്‍സുകളും അനുമതികളും ലഭിച്ചിരിക്കണം. ക്ലാസിഫിക്കേഷനുള്ള ഹോട്ടലുകളെ മാത്രമേ അവാര്‍ഡിനു പരിഗണിക്കൂ എന്നതിനാല്‍ ടൂറിസം അവാര്‍ഡ് നിര്‍ണയത്തിനായി വീണ്ടും ക്ലാസിഫിക്കേഷനുള്ള യോഗ്യതാ പരിശോധനയ്ക്ക് വിധേയമാക്കാറില്ല. തിരഞ്ഞെടുത്ത വിദഗ്ധ സമിതിയെക്കൊണ്ട് വകുപ്പ് തയ്യാറാക്കിയ പ്രാഥമിക ലിസ്റ്റ് വിനോദ സഞ്ചാര വകുപ്പ് സെക്രട്ടറി ചെയര്‍മാനായുള്ള ഉന്നതാധികാര സമിതിയുടെ സൂക്ഷ്മ പരിശോധനയ്ക്കും അംഗീകാരത്തിനും വിധേയമാക്കിയ ശേഷമാണ് അവാര്‍ഡുകള്‍ പ്രഖ്യാപിക്കുന്നതെന്നും വിനോദ സഞ്ചാര വകുപ്പ് ഡയറക്റ്റര്‍ അറിയിച്ചു.

Comments

comments

Categories: Branding