സണ്‍ ഫാര്‍മ നൊവാര്‍ട്ടിസിന്റെ കാന്‍സര്‍ മരുന്ന് വാങ്ങും

സണ്‍ ഫാര്‍മ നൊവാര്‍ട്ടിസിന്റെ കാന്‍സര്‍ മരുന്ന് വാങ്ങും

 

ന്യൂ ഡെല്‍ഹി: പ്രമുഖ ഇന്ത്യന്‍ മരുന്ന് നിര്‍മാണ കമ്പനിയായ സണ്‍ ഫാര്‍മസ്യൂട്ടിക്കല്‍, നൊവാര്‍ട്ടിസിന്റെ കാന്‍സര്‍ മരുന്നായ ഒഡോംസോ വാങ്ങും. 175 മില്യണ്‍ ഡോളര്‍ ചെലവഴിച്ചാണ് സണ്‍ ഫാര്‍മ സ്വിസ് ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ നൊവാര്‍ട്ടിസില്‍നിന്ന് മരുന്ന് സ്വന്തമാക്കുന്നത്. ഓഹരി വിപണി ഫയലിംഗിലാണ് സണ്‍ ഫാര്‍മ മരുന്ന് ഉല്‍പ്പന്നം ഏറ്റെടുക്കുന്ന കാര്യം അറിയിച്ചത്.

കമ്പനിയുടെ ഉപസ്ഥാപനങ്ങളും നൊവാര്‍ട്ടിസും തമ്മില്‍ ഇതുസംബന്ധിച്ച കരാര്‍ ഒപ്പുവെച്ചെന്നും സണ്‍ ഫാര്‍മ വ്യക്തമാക്കി. പ്രായപൂര്‍ത്തിയായി ലാബ്‌സിസി രോഗികളെ ചികിത്സിക്കുന്നതിനാണ് ഒഡോംസോ ആവശ്യമായി വരാറുള്ളത്. സര്‍ജറിയോ റേഡിയേഷന്‍ തെറാപ്പിയോ നടത്തിയ ശേഷമാണ് സാധാരണയായി ഒഡോംസോ ഉപയോഗിക്കുന്നത്.

Comments

comments

Categories: Branding