ധോണിയുടെ ക്യാപ്റ്റന്‍ സ്ഥാനം തെറിച്ചേക്കുമെന്ന് ഗാംഗുലി

ധോണിയുടെ ക്യാപ്റ്റന്‍ സ്ഥാനം തെറിച്ചേക്കുമെന്ന് ഗാംഗുലി

 

കൊല്‍ക്കത്ത: ടീം ഇന്ത്യ ടെസ്റ്റ് ക്രിക്കറ്റ് ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയുടെ നേതൃത്വത്തിലുള്ള വിജയങ്ങള്‍ ഏകദിന ടീം നായകന്‍ മഹേന്ദേ സിംഗ് ധോണിയുടെ നിലനില്‍പ് സമ്മര്‍ദ്ദത്തിലാക്കുമെന്ന് സൗരവ് ഗാംഗുലി. വിരാട് കോഹ്‌ലിയുടെ നായകത്വത്തിന് കീഴില്‍ ഇന്ത്യന്‍ ടെസ്റ്റ് ടീം തുടര്‍ വിജയങ്ങള്‍ സ്വന്തമാക്കുന്നുണ്ടെങ്കിലും ഏകദിന ടീമിന്റെ ക്യാപ്റ്റനായി എംഎസ് ധോണി തുടരണമെന്ന് മുന്‍ താരമായ കപില്‍ ദേവ് അഭിപ്രായപ്പെട്ടതിന് പിന്നാലെയാണ് ടീം ഇന്ത്യ മുന്‍ ക്യാപ്റ്റന്‍ കൂടിയായിരുന്നു സൗരവ് ഗാംഗുലി നിലപാട് വ്യക്തമാക്കിയത്.

2019ല്‍ നടക്കാനിരിക്കുന്ന ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ ടീം ഇന്ത്യയെ ആര് നയിക്കണമെന്ന കാര്യത്തില്‍ സെലക്ടര്‍മാര്‍ വ്യക്തമായ തീരുമാനമെടുക്കണമെന്നും അതിനനുസരിച്ചാവണം മഹേന്ദ്ര സിംഗ് ധോണിയുടെ നായക പദവിയുടെ തുടര്‍ച്ചയെന്നും സൗരവ് ഗാംഗുലി വ്യക്തമാക്കി. അതേസമയം, ഇംഗ്ലണ്ടിനെതിരായ അടുത്ത ഏകദിന പരമ്പര എംഎസ് ധോണിക്ക് നിര്‍ണായകമായിരിക്കുമെന്നും മുന്‍ ക്യാപ്റ്റന്‍ വ്യക്തമാക്കി. ധോണിയുടെ കാര്യത്തില്‍ സെലക്ടര്‍മാര്‍ ഇനി കടുത്ത സമ്മര്‍ദ്ദത്തിലാകുമെന്നും സൗരവ് ഗാംഗുലി പറഞ്ഞു.

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ അവസാന മത്സരത്തില്‍ ട്രിപ്പിള്‍ സെഞ്ച്വറി സ്വന്തമാക്കിയ മലയാളി താരം കരുണ്‍ നായര്‍ അവര്‍ക്കെതിരെ നടക്കുന്ന ഏകദിന പരമ്പരയിലും കളിച്ചേക്കുമെന്നതാണ് പ്രതീക്ഷയെന്നും സൗരവ് ഗാംഗുലി അറിയിച്ചു. കരുണ്‍ നായര്‍ക്ക് തിളങ്ങാന്‍ സാധിച്ചില്ലെങ്കില്‍ അജിങ്ക്യ രഹാനെയെയും മധ്യനിരയില്‍ പരിഗണിക്കേണ്ടി വരുമെന്നും സൗരവ് ഗാംഗുലി കൂട്ടിച്ചേര്‍ത്തു.

അതേസമയം, ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പര ധോണിക്ക് നിര്‍ണായകമാണെന്ന ഗാംഗുലിയുടെ അഭിപ്രായത്തോട് യോജിച്ച ഇന്ത്യന്‍ ടീം ക്യാപ്റ്റന്‍ മുഹമ്മദ് അസ്ഹറുദ്ദീന്‍ ധോണിയെ നായക സ്ഥാനത്ത് നിന്ന് നീക്കാന്‍ സെലക്ടര്‍മാര്‍ ഉടന്‍ തയാറാകാന്‍ സാധ്യതയില്ലെന്നും വ്യക്തമാക്കി. ക്യാപ്റ്റനെന്ന നിലയില്‍ ധോണിയുടെ റെക്കോര്‍ഡുകള്‍ തന്നെയാണ് കോഹ്‌ലിക്ക് മുന്നിലെ വെല്ലുവിളിയെന്നും അസ്ഹറുദ്ദീന്‍ പറഞ്ഞു.

Comments

comments

Categories: Sports