കര്‍ണാടക ടീമില്‍ നിന്നും റോബിന്‍ ഉത്തപ്പ പുറത്ത്

കര്‍ണാടക ടീമില്‍ നിന്നും റോബിന്‍ ഉത്തപ്പ പുറത്ത്

രഞ്ജി ട്രോഫി സെമി ഫൈനല്‍ മത്സരത്തിനുള്ള കര്‍ണാടക ടീമില്‍ നിന്ന് മധ്യനിര ബാറ്റ്‌സ്മാനായ റോബിന്‍ ഉത്തപ്പയെ ഒഴിവാക്കി. ഉത്തപ്പയുടെ ഫോമില്ലായ്മയും ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ മികച്ച പ്രകടനം കാഴ്ചവെച്ച ലോകേഷ് രാഹുല്‍, കരുണ്‍ നായര്‍ എന്നിവരുടെ ടീമിലേക്കുള്ള മടങ്ങി വരവുമാണ് റോബിന്‍ ഉത്തപ്പയുടെ പുറത്താകലിന് കാരണമായത്.

ടീം ഇന്ത്യയില്‍ അംഗമായ മനീഷ് പാണ്ഡെയും കര്‍ണാടകയ്ക്ക് വേണ്ടി കളത്തിലിറങ്ങും. രഞ്ജി ട്രോഫിയുടെ കഴിഞ്ഞ സീസണില്‍ കര്‍ണാടകയുടെ ടോപ് സ്‌കോററായിരുന്ന റോബിന്‍ ഉത്തപ്പ ഇത്തവണ പന്ത്രണ്ട് ഇന്നിംഗ്‌സുകളില്‍ നിന്നും 27.33 ശരാശരിയില്‍ 328 റണ്‍സാണ് നേടിയത്. അസമിനെതിരെ സെഞ്ച്വറി നേടിയെന്നതൊഴിച്ചാല്‍ ടീം ഇന്ത്യയുടെ അംഗമായിരുന്ന റോബിന്‍ ഉത്തപ്പയുടെ പ്രകടനം വളരെ മോശമായിരുന്നു. ഇന്ന് വിശാഖപട്ടണത്ത് രഞ്ജി ട്രോഫിയുടെ സെമി ഫൈനല്‍ മത്സരം ആരംഭിക്കും.

Comments

comments

Categories: Sports