എലിസബത്ത് രാജ്ഞി ക്രിസ്മസ് അവധിയാഘോഷം റദ്ദാക്കി

എലിസബത്ത് രാജ്ഞി  ക്രിസ്മസ് അവധിയാഘോഷം റദ്ദാക്കി

ലണ്ടന്‍: നോര്‍ഫോക്കിലുള്ള സാന്‍ഡ്രിംഗാമില്‍ ഇക്കുറി ക്രിസ്മസ് അവധിയാഘോഷത്തിന് എലിസബത്ത് രാജ്ഞി എത്തില്ല. ജലദോഷം പിടിപെട്ടതിനെ തുടര്‍ന്നാണ് സാന്‍ഡ്രിംഗാമിലേക്കുള്ള യാത്ര ഒഴിവാക്കിയത്. എലിസബത്ത് രാജ്ഞിയുടെ ഭര്‍ത്താവ് ഫിലിപ്പ് രാജാവും ആഘോഷം ഒഴിവാക്കിയിട്ടുണ്ട്.
സാന്‍ഡ്രിംഗാമിലെത്തി ക്രിസ്മസ് ആഘോഷിക്കുന്നത്, വര്‍ഷങ്ങളായി രാജ്ഞി തുടര്‍ന്നു വന്നിരുന്ന കീഴ്‌വഴക്കമായിരുന്നു. ഇപ്പോള്‍ രാജ്ഞി താമസിക്കുന്ന ബക്കിംഹാം കൊട്ടരത്തില്‍ നിന്നും എല്ലാ വര്‍ഷവും ഡിസംബര്‍ 21നായിരുന്നു സാന്‍ഡ്രിംഗാമിലേക്കു ക്രിസ്മസ് ആഘോഷിക്കാന്‍ അവര്‍ സഞ്ചരിച്ചിരുന്നത്. ലണ്ടനിലെ കിംഗ്‌സ് ക്രോസ് റെയില്‍വേ സ്റ്റേഷനില്‍നിന്നും ഫസ്റ്റ് ക്ലാസ് കോച്ചിലാണു സാന്‍ഡ്രിംഗാമിലെ കിംഗ്‌സ് ലിന്‍ എന്ന നഗരത്തില്‍ അവര്‍ എത്തിച്ചേര്‍ന്നിരുന്നത്. ഇത് നഗരത്തിലെ ആയിരക്കണക്കിനു പേര്‍ക്ക് ഉത്സവപ്രതീതിയേകുകയും ചെയ്തിരുന്നു. എന്നാല്‍ ഇപ്രാവിശ്യം സാന്‍ഡ്രിംഗില്‍ രാജ്ഞി അനാരോഗ്യം മൂലം എത്തില്ലെന്ന് അറിയിച്ചു. ബെര്‍ലിനില്‍ കഴിഞ്ഞ ദിവസം ക്രിസ്മസ് വിപണിയില്‍ ആക്രമണം നടന്നതിന്റെ പശ്ചാത്തലത്തിലാണു രാജ്ഞി യാത്ര ഒഴിവാക്കിയതെന്ന് ആദ്യം പ്രചരിച്ചിരുന്നു. ട്രെയ്ന്‍ യാത്ര ഒഴിവാക്കി, പകരം വിമാനത്തില്‍ എത്തുമെന്നും വാര്‍ത്ത പ്രചരിച്ചിരുന്നു. എന്നാല്‍ 90-കാരിയായ എലിസബത്ത് രാജ്ഞിയും ഭര്‍ത്താവ് ഫിലിപ്പ് രാജാവും കഴിഞ്ഞ ദിവസം ജലദോഷം ബാധിച്ചതിനെ തുടര്‍ന്നാണ് യാത്ര റദ്ദാക്കിയതെന്ന് കൊട്ടാര വൃത്തങ്ങള്‍ അറിയിച്ചതോടെ യാത്രയെ ചൊല്ലിയുള്ള ഊഹാപോഹങ്ങള്‍ അവസാനിച്ചു.

Comments

comments

Categories: World