എംഐടിയുമായി കൈകോര്‍ത്ത് പ്രോപ്സ്റ്റാക്ക്

എംഐടിയുമായി കൈകോര്‍ത്ത് പ്രോപ്സ്റ്റാക്ക്


മുംബൈ: കൊമേഴ്‌സ്യല്‍ റിയല്‍റ്റി ഡാറ്റ ഇന്‍ഫോര്‍മേഷന്‍, അനലിറ്റിക്‌സ് കമ്പനിയായ പ്രോപ്സ്റ്റാക്ക് കേംബ്രിഡ്ജ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന വിശ്വവിഖ്യാതമായ സ്വകാര്യ ഗവേഷണ സര്‍വകലാശാലയായ മാസാച്യുസെറ്റ്‌സ് ഇന്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജിയു(എംഐടി)ടെ സെന്റര്‍ ഫോര്‍ റിയല്‍ എസ്‌റ്റേറ്റുമായി കൈകോര്‍ക്കുന്നു. നഗരങ്ങളുടെ രൂപഘടന മാറ്റുന്നതിനും പരിസ്ഥിതി സൗഹൃദ കെട്ടിട നിര്‍മാണത്തിനും ലക്ഷ്യമിട്ടുള്ള പദ്ധതികള്‍ നടപ്പാക്കുകയാണ് ഈ വ്യവസായ പങ്കാളിത്തത്തിലൂടെ ഇരുകൂട്ടരും ലക്ഷ്യമിടുന്നത്.

എംഐടിയുമായി വ്യവസായിക പങ്കാളിത്തില്‍ ഏര്‍പ്പെടുന്ന ആദ്യത്തെ ഇന്ത്യന്‍ കമ്പനിയാണ് പ്രോപ്സ്റ്റാക്ക്.
എംഐടി സെന്റര്‍ ഫോര്‍ റിയല്‍ എസ്‌റ്റേറ്റ് ഇന്‍ഡസ്ട്രി പാര്‍ട്‌നര്‍ഷിപ്പ് പ്രോഗാമിലൂടെ വ്യാവസായിക പ്രമുഖരെ എംഐടിയുടെ ഗവേഷകരുമായും വിദ്യാര്‍ത്ഥികളുമായും ചേര്‍ത്തുവെക്കും.

പങ്കാളിത്തത്തിന്റെ ഭാഗമായി പ്രോപ്സ്റ്റാക്കിലെ ഗവേഷക സംഘം എംഐടിയിലെ സ്റ്റാറ്റിസ്റ്റിക്, ഇക്കണോമിക്, ഡാറ്റ അനലിസ്റ്റ് വിദഗ്ധരുമായി ചേര്‍ന്ന് ഇന്ത്യ, ഏഷ്യ-പസിഫിക്ക് മേഖലകളില്‍ ഓപ്പറേഷനുകള്‍ ആസൂത്രണം ചെയ്യുന്നുണ്ടെന്ന് പ്രോപ്പ്സ്റ്റാക്ക് ഡയറക്റ്ററായ രാജ സീതാറാം പറഞ്ഞു.

ഇന്ത്യയില്‍ സാധ്യമായികൊണ്ടിരിക്കുന്ന ഡിജിറ്റല്‍ വിപ്ലവത്തില്‍ റിയല്‍ എസ്‌റ്റേറ്റ് ബിസിനസില്‍ ഡാറ്റ ഉപയോഗിക്കുന്നതിന് ഈ പങ്കാളിത്തം മികച്ച അവസരമൊരുക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. വ്യാവസായിക പങ്കാളികളുമായുള്ള ബന്ധം കമ്പനിയുടെ ഗവേഷകരേയും വിദ്യാര്‍ത്ഥികളെയും സംബന്ധിച്ചത് പ്രധാനപ്പെട്ടതാണ്. റിയല്‍ എസ്റ്റേറ്റ് വ്യവസായത്തിലെ കമ്പനികളുമായും നേതാക്കളുമായും പരസ്പര ബന്ധത്തില്‍ നിലനില്‍ക്കുകയെന്നത് കമ്പനിയുടെ ദൗത്യമാണെന്ന് എംഐടിയുടെ ഡയറക്റ്ററായ ആല്‍ബര്‍ട്ട് സെയ്‌സ് വ്യക്തമാക്കി.

2013ല്‍ സ്ഥാപിതമായ പ്രോപ്പ്സ്റ്റാക്ക് രാജ്യത്തെ വാണിജ്യ റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ പ്രോപ്പര്‍ട്ടി വില, വിപണി സാഹചര്യം, നിലവിലെ ലഭ്യതകള്‍ എന്നിവയെക്കുറിച്ച് ഗവേഷണങ്ങള്‍ നടത്തുന്ന സ്ഥാപനമാണ്.

Comments

comments

Categories: Branding