പ്രഫുല്‍ പട്ടേല്‍ എഐഎഫ്എഫ് പ്രസിഡന്റ്

പ്രഫുല്‍ പട്ടേല്‍ എഐഎഫ്എഫ് പ്രസിഡന്റ്

 

അഖിലേന്ത്യ ഫൂട്‌ബോള്‍ ഫെഡറേഷന്റെ (എഐഎഫ്എഫ്) പ്രസിഡന്റായി പ്രഫുല്‍ പട്ടേലിനെ തിരഞ്ഞടുത്തു. തുടര്‍ച്ചയായി മൂന്നാം തവണയാണ് പ്രഫുല്‍ പട്ടേല്‍ ദേശീയ ഫുട്‌ബോള്‍ ഫെഡറേഷന്റെ പ്രസിഡന്റാകുന്നത്. 2017 മുതല്‍ 2020 വരെയാണ് പുതിയ പ്രഫുല്‍ പട്ടേലിന്റെ കാലാവധി. വാര്‍ഷിക സമ്മേളനത്തില്‍ ഏകപക്ഷീയമായിട്ടായിരുന്നു പ്രഫുല്‍ പട്ടേല്‍ തിരഞ്ഞെടുക്കപ്പെട്ടത്.

എഐഎഫ്എഫിനെ കൂടുതല്‍ സുതാര്യമായി മുന്നോട്ട് കൊണ്ടുപോകുമെന്നും തന്നില്‍ അര്‍പ്പിച്ച വിശ്വാസം ഇനിയും കാത്തുസൂക്ഷിക്കുമെന്നും പ്രഫുല്‍ പട്ടേല്‍ അറിയിച്ചു. മുന്‍ ചീഫ് ജസ്റ്റിസ് ബിപിന്‍ ചന്ദ്ര കന്റ്പാലാണ് തിരഞ്ഞെടുപ്പ് നടപടികള്‍ക്ക് നേതൃത്വം നല്‍കിയത്. നിലവിലെ കമ്മിറ്റിയിലുണ്ടായിരുന്ന എല്ലാവരും വീണ്ടും തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു.

മുന്‍ ക്യാബിനറ്റ് മന്ത്രി കൂടിയായ പ്രഫുല്‍ പട്ടേല്‍ 2008ലാണ് എഐഎഫ്എഫ് താല്‍കാലിക പ്രസിഡന്റായി ചുമതലയേല്‍ക്കുന്നത്. ദീര്‍ഘകാലം ഈ സ്ഥാനത്തിരുന്ന പ്രിയരഞ്ജന്‍ ദാസ് മുന്‍ഷി ഹൃദയാഘാതത്തെ തുടര്‍ന്ന് രാജിവെച്ചതോടെയാണ് പ്രഫുല്‍ പട്ടേലിനെ തല്‍സ്ഥാനത്ത് നിയമിച്ചത്. തൊട്ടടുത്ത വര്‍ഷം സ്ഥിരം പ്രസിഡന്റായി അദ്ദേഹം സ്ഥാനമേല്‍ക്കുകയും ചെയ്തു.

Comments

comments

Categories: Sports