കേരള കര്‍ഷകന്‍ ഫോട്ടോഗ്രാഫി, ലേഖന മത്സരങ്ങളില്‍ വിജയികളെ പ്രഖ്യാപിച്ചു

കേരള കര്‍ഷകന്‍ ഫോട്ടോഗ്രാഫി, ലേഖന മത്സരങ്ങളില്‍ വിജയികളെ പ്രഖ്യാപിച്ചു

ഫാം ഇന്‍ഫൊര്‍മേഷന്‍ ബ്യൂറോ പ്രസിദ്ധീകരണമായ കേരള കര്‍ഷകന്‍ മാസിക നടത്തിയ കാര്‍ഷിക ഫോട്ടോഗ്രാഫി മത്സരത്തില്‍ മുരളി ബ്‌ളെയിസ്, പത്തനംതിട്ട, സനീഷ് താലൂര്‍, തൃശൂര്‍, ശ്രീധരന്‍ വടക്കാഞ്ചേരി, തൃശൂര്‍ എന്നിവര്‍ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി. വിജയികള്‍ക്ക് യഥാക്രമം പതിനായിരം, ഏഴായിരം, അയ്യായിരം രൂപയും സര്‍ട്ടിഫിക്കറ്റും ലഭിക്കും. കൂടാതെ പത്ത് പേര്‍ക്ക് ആയിരം രൂപ വീതവും സര്‍ട്ടിഫിക്കറ്റും പ്രോത്സാഹന സമ്മാനമായും നല്‍കും.

കൃഷിമന്ത്രി വി എസ് സുനില്‍കുമാറാണ് വിജയികളെ പ്രഖ്യാപിച്ചത്. ബിജു ബെയ്‌ലി, ആലപ്പുഴ, പി പി രതീഷ്, ഇടുക്കി, രാജീവ് പ്രസാദ്, കോട്ടയം, ബദറുദ്ദീന്‍ സി എം, തൃശൂര്‍, കൃഷ്ണകുമാര്‍, മുപ്പത്തടം, എറണാകുളം, സുനില്‍ പുണര്‍ക്ക, തൃശൂര്‍, സുധീഷ് സി കെ, തൃശൂര്‍, അയ്യപ്പന്‍ പ്രണാമം, തൃശൂര്‍, അരവിന്ദന്‍ മണലി, തൃശൂര്‍, രാഗേഷ് പുതൂര്‍, കരുവെള്ളൂര്‍, എന്നിവര്‍ പ്രോത്സാഹന സമ്മാനം നേടി. ജൈവകേരളത്തിലേക്കുള്ള ചുവടുവയ്പുകള്‍ എന്ന വിഷയത്തെ ആസ്പദമാക്കി അഞ്ച് മുതല്‍ 12ാം ക്ലാസ് വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്കായി നടത്തിയ സംസ്ഥാനതല ലേഖനരചനാ മത്സരത്തില്‍ ശ്രീലക്ഷ്മി വി എം, എറണാകുളം, ദീപിക പി,കണ്ണൂര്‍, നിള, വൈ, ആലപ്പുഴ എന്നിവര്‍ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി. ഒന്നാം സമ്മാനം അയ്യായിരം രൂപയും രണ്ടാം സമ്മാനം മൂവായിരം രൂപയും മൂന്നാം സമ്മാനം രണ്ടായിരം രൂപയും സര്‍ട്ടിഫിക്കറ്റുമാണ്. കൂടാതെ പത്ത് വിദ്യാര്‍ത്ഥികള്‍ക്ക് ആയിരം രൂപ വീതം പ്രോത്സാഹന സമ്മാനവും നല്‍കും.

പി എസ് നന്ദന, അടിമാലി ഇടുക്കി, ഷുഐബ് പി പി, പാനൂര്‍, കണ്ണൂര്‍, ജിബു കെ. ജോസ്, കുര്യനാട്, കോട്ടയം, കസ്തൂരിഷാ, വട്ടിയൂര്‍ക്കാവ്, തിരുവനന്തപുരം, വാഫിറ ഹന്ന പി എം, പള്ളിക്കല്‍, മലപ്പുറം, മുഷ്ത്തക് അലി.കെ, ചെമ്മാട്, തൃശൂര്‍, അനശ്വര, താനൂര്‍, മലപ്പുറം, അലീന തോമസ്, കോട്ടയം, സൂര്യ അനില്‍കുമാര്‍, മാവേലിക്കര, ആലപ്പുഴ, വൈശാഖ് രാജീവ്, രാജാക്കാട്, ഇടുക്കി എന്നിവര്‍ പ്രോത്സാഹന സമ്മാനം നേടി. കൃഷിമൃഗസംരക്ഷണക്ഷീരവികസന വകുപ്പില്‍ നിന്നും കേരകര്‍ഷകന് ഏറ്റവും കൂടുതല്‍ വരിക്കാരെ ചേര്‍ത്തതിന് അജിതാംബിക. എന്‍.എസ്, മാനന്തവാടി, ക്ഷീരവികസന ഓഫീസര്‍, സുജ കാരാട്ട്, കുന്നോത്തുപറമ്പ് കൃഷി ഓഫീസര്‍, കണ്ണൂര്‍, സിജി എബ്രഹാം, കാളകെട്ടി ലൈവ് സ്റ്റോക് ഇന്‍സ്‌പെക്ടര്‍ മൃഗസംരക്ഷണ വകുപ്പ് എന്നിവര്‍ക്ക് ഇരുപത്തി അയ്യായിരം രൂപ ക്യാഷ് അവാര്‍ഡ് നല്‍കും. കല്‍പ്പറ്റ ക്ഷീരവികസന ഓഫീസര്‍ സെബിന്‍ പി.എഫിന് രണ്ടാം സ്ഥാനവും, പള്ളിക്കല്‍ കൃഷി ഓഫീസര്‍ സുനില്‍കുമാര്‍ ആറിന് മൂന്നാം സ്ഥാനവും ലഭിച്ചു. രണ്ടും മൂന്നും സ്ഥാനം നേടിയ ഉദ്യോഗസ്ഥര്‍ക്ക് യഥാക്രമം പതിനയ്യായിരം, പതിനായിരം രൂപയാണ് ക്യാഷ് പ്രൈസ്.

Comments

comments

Categories: Branding