അലാസ്‌ക തീരത്ത് പുതിയ എണ്ണ-വാതക ഖനനം ഒബാമ നിരോധിച്ചു

അലാസ്‌ക തീരത്ത് പുതിയ എണ്ണ-വാതക ഖനനം ഒബാമ നിരോധിച്ചു

 

വാഷിംഗ്ടണ്‍ : അമേരിക്കന്‍ തീരത്തെ അറ്റ്‌ലാന്റിക്, ആര്‍ട്ടിക് സമുദ്രങ്ങളില്‍ പുതിയ എണ്ണ-വാതക ഖനനം നടത്തുന്നത് പ്രസിഡന്റ് ബരാക് ഒബാമ നിരോധിച്ചു. ഡൊണാള്‍ഡ് ട്രംപ് പ്രസിഡന്റായി അടുത്ത മാസം സ്ഥാനമേല്‍ക്കുന്നതിന് മുമ്പ് പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട് ഒബാമ നടത്തിയ ശ്രദ്ധേയ നീക്കമായാണ് ഇതിനെ വിലയിരുത്തുന്നത്.
1950ലെ ഔട്ടര്‍ കോണ്ടിനെന്റല്‍ ഷെല്‍ഫ് നിയമമനുസരിച്ചാണ് ഒബാമ ഖനനം നിരോധിച്ചത്. ധാതു ഖനനവും മറ്റും നിയന്ത്രിക്കുന്നതിന് ഈ നിയമം പ്രസിഡന്റിന് അധികാരം നല്‍കുന്നുണ്ട്. ഒബാമയുടെ ഇപ്പോഴത്തെ തീരുമാനം നീക്കിക്കിട്ടുന്നതിന് ഡൊണാള്‍ഡ് ട്രംപിന് കോടതിയെ സമീപിക്കേണ്ടിവരുമെന്ന് പരിസ്ഥിതി സംഘടനകള്‍ ചൂണ്ടിക്കാട്ടുന്നു.

46.5 മില്യണ്‍ ഹെക്റ്റര്‍ വെള്ളത്തിലാണ് ഖനന നിരോധനം ബാധകമായിരിക്കുന്നത്. ജനുവരി 20 ന് പ്രസിഡന്റായി സ്ഥാനമേല്‍ക്കുന്ന ഡൊണാള്‍ഡ് ട്രംപ് സമുദ്ര എണ്ണ-വാതക ഖനനം വ്യാപിപ്പിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു.

Comments

comments

Categories: Slider, Top Stories