കേരളത്തില്‍ അഞ്ചാമത് അന്താരാഷ്ട്ര വിമനത്താവളത്തിനുള്ള അനുവാദം തേടി ജിഐഎ

കേരളത്തില്‍ അഞ്ചാമത് അന്താരാഷ്ട്ര വിമനത്താവളത്തിനുള്ള അനുവാദം തേടി ജിഐഎ

തിരുവനന്തപുരം: പുതിയ അന്താരാഷ്ട്ര വിമാനത്താവള പദ്ധതിക്ക് സംസ്ഥാന സര്‍ക്കാരിന്റെ അനുവാദം തേടി ഗ്ലോബല്‍ ഇന്ത്യന്‍ അസോസിയേഷന്‍ (ജിഐഎ) പ്രസിഡന്റ് രാജീവ് ജോസഫ് മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി. കേരളത്തില്‍ അഞ്ചാമത് അന്താരാഷ്ട്ര വിമാനത്താവള നിര്‍മിക്കുന്നതിന് രണ്ട് ജില്ലകള്‍ കേന്ദ്രീകരിച്ച് നടത്തിയ സാധ്യതാപഠന റിപ്പോര്‍ട്ടുമായാണ് രാജീവ് ജോസഫ് മുഖ്യമന്ത്രിയെ കണ്ടത്. ആറന്മുള വിമാനത്താവള പദ്ധതി നിര്‍ദേശം എല്‍ഡിഎഫ് സര്‍ക്കാര്‍ റദ്ദാക്കിയ സാഹചര്യത്തിലാണ് പുതിയ പദ്ധതിക്കുള്ള നിര്‍ദേശവുമായി ജിഐഎ സര്‍ക്കാരിനെ സമീപിച്ചിരിക്കുന്നത്.

കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ കണ്‍സള്‍ട്ടന്റായ എയികോം തന്നെയാണ് പുതിയ പദ്ധതിക്കുള്ള പഠന റിപ്പോര്‍ട്ടും തയാറാക്കിയിരിക്കുന്നത്. മധ്യ കേരളത്തിലെ പത്തനംതിട്ട, കോട്ടയം ജില്ലകളിലായി മൂന്ന് സ്ഥലങ്ങളെയാണ് പദ്ധതി നടത്തിപ്പിനായി എയികോം നിര്‍ദേശിച്ചിട്ടുള്ളത്. വിമാനത്താവളത്തിന്റെ നിര്‍മാണത്തിനു വേണ്ട മുഴുവന്‍ ചെലവും വഹിക്കുമെന്നും ജിഐഎ അറിയിച്ചിട്ടുണ്ട്.

വിദേശത്തും ഇന്ത്യയിലുമുള്ള മുഴുവന്‍ മലയാളികള്‍ക്കുമായാണ് തങ്ങള്‍ കേരളത്തില്‍ വിമാനത്താവളം നിര്‍മിക്കാന്‍ തീരുമാനിച്ചതെന്നും രണ്ടായിരം ഏക്കറില്‍ പൂര്‍ത്തിയാക്കാന്‍ ലക്ഷ്യമിടുന്ന പദ്ധതിക്ക് ആവശ്യമായി വരുന്ന 2,500 കോടി രൂപ ജിഐഎ മുതല്‍മുടക്കുമെന്നും രാജീവ് ജോസഫ് മുഖ്യമന്ത്രിയെ അറിയിച്ചു. സംസ്ഥാന സര്‍ക്കാരിന് വിമാനത്താവള പദ്ധതിക്കുള്ള സ്ഥലമേറ്റെടുക്കല്‍ ചെലവ് വഹിക്കാന്‍ കഴിയില്ലെങ്കില്‍ ആ ചെലവു കൂടി ഉള്‍പ്പെടുത്തികൊണ്ടാണ് പദ്ധതിയുടെ മൊത്തം ചെലവ് നിശ്ചയിച്ചിരിക്കുന്നത്. സ്ഥലമേറ്റെടുക്കുന്നതിനുള്ള ചെലവ് വഹിക്കാന്‍ ജിഐഎ തയാറാണെന്നും രാജീവ് ജോസഫ് പറഞ്ഞു.

Comments

comments

Categories: Slider, Top Stories

Write a Comment

Your e-mail address will not be published.
Required fields are marked*