ആഗോള കാര്‍ബണ്‍ പുറംതള്ളല്‍ നിരീക്ഷിക്കാന്‍ ചൈന സാറ്റലൈറ്റ് വിക്ഷേപിച്ചു

ആഗോള കാര്‍ബണ്‍ പുറംതള്ളല്‍ നിരീക്ഷിക്കാന്‍ ചൈന സാറ്റലൈറ്റ് വിക്ഷേപിച്ചു

 

ബീജിംഗ്: ആഗോള കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് പുറംതളളല്‍ നിരീക്ഷിക്കാന്‍ ലോംഗ് മാര്‍ച്ച്-2ഡി റോക്കറ്റ് വഴി സാറ്റലൈറ്റ് വിക്ഷേപിച്ചതായി ചൈനീസ് അധികൃതര്‍ അറിയിച്ചു. ഇന്നലെ പുലര്‍ച്ചെ 3.22ന് ജിയുക്വന്‍ ഉപഗ്രഹ വിക്ഷേപണ കേന്ദ്രത്തില്‍ നിന്നാണ് ടാന്‍സാറ്റ് എന്നു പേരിട്ട സാറ്റലൈറ്റ് വിക്ഷേപണം നടത്തിയതെന്ന് സിന്‍ഹുവ വാര്‍ത്താ ഏജന്‍സി പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു.

620 കിലോഗ്രാം ഭാരമുള്ള ടാന്‍സാറ്റ് ഭൂമിയില്‍ നിന്നും 700 കിലോ മീറ്റര്‍ അകലെയുള്ള സൂര്യന്റെ ഭ്രമണ പഥത്തിലേക്കാണ് അയച്ചിരിക്കുന്നത്. അന്തരീക്ഷത്തില്‍ കാര്‍ബണ്‍ ഡൈഓസൈഡിന്റെ വ്യാപ്തിയും വ്യാപനവും നിരീക്ഷിക്കുന്നതിനു വേണ്ടിയാണ് ടാന്‍സാറ്റ് വിക്ഷേപിച്ചതെന്ന് ടാന്‍സാറ്റ് രൂപകല്‍പ്പന ചെയ്ത മൈക്രോ സാറ്റലൈറ്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ആയ ചൈനീസ് അക്കാഡമി ഓഫ് സയന്‍സിലെ ചീഫ് ഡിസൈനര്‍ യിന്‍ സെന്‍ഗ്ഷാന്‍ പറഞ്ഞു. കാലാവസ്ഥ വ്യതിയാനം മനസിലാക്കുന്നതിനും ഈ ഉപഗ്രഹം സഹായിക്കും. ജപ്പാനും യുഎസിനും ശേഷം ഹരിതഗൃഹ വാതകങ്ങളെ നിരീക്ഷിക്കുന്നതിന് സ്വന്തമായി ഉപഗ്രഹം വിക്ഷേപിക്കുന്ന മൂന്നാമത്തെ രാജ്യമാണ് ചൈന.

Comments

comments

Categories: Tech