മുത്തൂറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ആന്‍ഡ് സയന്‍സും നെസ്റ്റ് ഗ്രൂപ്പും ധാരണാപത്രം ഒപ്പുവെച്ചു

മുത്തൂറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ആന്‍ഡ് സയന്‍സും നെസ്റ്റ് ഗ്രൂപ്പും ധാരണാപത്രം ഒപ്പുവെച്ചു

 

കൊച്ചി: വിദ്യാഭ്യാസ, വ്യവസായ സഹകരണ രംഗത്ത് മികവ് നേടുകയെന്ന ലക്ഷ്യത്തോടെ നെസ്റ്റ് ഗ്രൂപ്പും മുത്തൂറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ആന്‍ഡ് സയന്‍സും(എം.ഐ.ടി.എസ്) തമ്മില്‍ ധാരണാപത്രം ഒപ്പുവച്ചു. പുത്തന്‍കുരിശ് എം.ഐ.ടി.എസ് ക്യാമ്പസില്‍ നടന്ന ചടങ്ങില്‍ നെസ്റ്റ് സി.ഇ.ഒയും എക്‌സിക്യൂട്ടീവ് ഡയറക്ടറുമായ അല്‍ത്താഫ് ജഹാംഗീര്‍, എം.ഐ.ടി.എസ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ജോര്‍ജ് വര്‍ഗ്ഗീസ്, എം.ഐ.ടി.എസ് അക്കാദമിക് അഡൈ്വസര്‍ ഡോ.എ.സി മത്തായി, നെസ്റ്റ് സി.ടി.ഒ ഡോ. സുരേഷ് നായര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

സെന്റര്‍ ഓഫ് എക്‌സലന്‍സ്, ഇന്‍ക്യുബേഷന്‍ സെന്ററുകള്‍, സ്റ്റാര്‍ട്ടപ്പുകള്‍ തുടങ്ങിയവയിലൂടെ നിരവധി വിദ്യാര്‍ത്ഥികളുടെ സ്വപ്‌നങ്ങള്‍ സാക്ഷാത്കരിക്കുന്നത് നമുക്കിനി കാണാന്‍ സാധിക്കുമെന്ന് നെസ്റ്റ് ഗ്രൂപ്പ് സി.ഇ.ഒ അല്‍ത്താഫ് ജഹാംഗീര്‍ പറഞ്ഞു. വിദ്യാഭ്യാസവ്യാവസായിക രംഗത്ത് നെസ്റ്റ് ഗ്രൂപ്പിനും എം.ഐ.ടി.എസിനും ഒരുമിച്ച് പ്രവര്‍ത്തിക്കുന്നതിനുള്ള മികച്ച അവസരമാണ് ധാരണാപത്രം ഒപ്പുവയ്ക്കുകവഴി ലഭിച്ചിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വ്യാവസായിക പ്രമുഖരായ നെസ്റ്റ് ഗ്രൂപ്പുമായി ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ മികച്ച അവസരമാണ് ലഭിച്ചതെന്ന് എം.ഐ.ടി.എസ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ജോര്‍ജ്ജ് വര്‍ഗ്ഗീസ് പറഞ്ഞു. പുതിയ പദ്ധതി വിദ്യാര്‍ത്ഥികളുടെ മത്സരബുദ്ധി വര്‍ദ്ധിപ്പിക്കുകയും സാങ്കേതിക വിദ്യാഭ്യാസ രംഗത്തെ എം.ഐ.ടി.എസിന്റെ വളര്‍ച്ച വേഗത്തിലാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Comments

comments

Categories: Branding