ഇന്റര്‍നെറ്റ് ആവശ്യമില്ലാത്ത ബാങ്കിംഗ് ആപ്പുമായി കോട്ടക് മഹീന്ദ്ര

ഇന്റര്‍നെറ്റ് ആവശ്യമില്ലാത്ത ബാങ്കിംഗ്  ആപ്പുമായി കോട്ടക് മഹീന്ദ്ര

 
മുംബൈ: ഡിജിറ്റല്‍ ബാങ്കിംഗ് പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായി കോട്ടക് മഹീന്ദ്ര ബാങ്ക്, കറന്‍സി രഹിത ഉല്‍പ്പന്നങ്ങളുടെ വിപുലമായ ശ്രേണി അവതരിപ്പിച്ചു. കോന കോന കാഷ് ഫ്രീ എന്ന പദ്ധതിയിലാണ് പുതിയ ഉല്‍പന്നങ്ങള്‍ ലഭ്യമാക്കുക. ഇന്റര്‍നെറ്റ് സൗകര്യം ആവശ്യമില്ലാത്ത, ഇന്ത്യയിലെ പ്രഥമ ബഹുഭാഷാ ബാങ്കിംഗ് ആപ്പ് ആയ കോട്ടക് ഭാരത് ആണ് ഉല്‍പ്പന്നങ്ങളില്‍ പ്രധാനം.

കോട്ടക്കിന്റെ ഓരോ ശാഖയിലും ഡിജിറ്റല്‍ ബാങ്കിംഗിനെപറ്റിയുള്ള സംശയ നിവാരണത്തിന് ഡിജിറ്റല്‍ ഗൈഡുകള്‍ ഉണ്ടാകും. കറന്‍സി ഇടപാടുകള്‍ക്കു പകരം മൊബീല്‍ ബാങ്കിംഗ്, നെറ്റ് ബാങ്കിംഗ് തുടങ്ങിയവയിലേക്കും ക്രെഡിറ്റ്/ഡെബിറ്റ് കാര്‍ഡുകള്‍ തുടങ്ങിയ ഡിജിറ്റല്‍ മാര്‍ഗങ്ങളിേേലക്കും ജനങ്ങളെ അടുപ്പിക്കുക എന്നതാണ് കോന കോന കാഷ്ഫ്രീ പദ്ധതിയുടെ ലക്ഷ്യം.

ബാങ്ക് ഇല്ലാതെയും ബാങ്ക് ഉപയോഗിച്ചും ഇടപാട് നടത്താവുന്ന യുപിഐ ആപ്പ് ആയ കെയ്‌പെ, പ്ലാസ്റ്റിക് തുടങ്ങി ഏതുതരം ഉപയോക്താക്കള്‍ക്കും അവരുടെ സൗകര്യത്തിനനുസരിച്ച് ഉപയോഗിക്കാവുന്ന ഉല്‍പ്പന്നങ്ങള്‍ കോട്ടക് മഹീന്ദ്രയ്ക്കുണ്ട്. സമൂഹത്തിന്റെ ഏറ്റവും താഴത്തെ നിലയില്‍നിന്നുതന്നെ കറന്‍സി രഹിത ജീവിതത്തെക്കുറിച്ച് പ്രചരണം നടത്താന്‍ കോട്ടക്ക് കോന കോന കാഷ്ഫ്രീ ഡയറീസ് എന്ന പേരില്‍ പങ്കജ് ത്രിവേദിയെ പങ്കെടുപ്പിച്ച് സാഹസിക യാത്ര നടത്തുന്നുണ്ടെന്ന് ബാങ്ക് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ മോഹന്‍ ഷേണായി അറിയിച്ചു.

പ്രൊഫഷണല്‍ മോട്ടോര്‍ സൈക്ലിസ്റ്റ് ആയ പങ്കജ് കറന്‍സി നോട്ടുകളില്ലാതെ ഇന്ത്യയുടെ കോണുകള്‍തോറും സഞ്ചരിക്കും. ദുബൈയില്‍ നിന്നാരംഭിച്ച യാത്ര ഗോവയില്‍ സമാപിക്കും. ഈ യാത്രയിലൂടനീളം പങ്കജ് ഡിജിറ്റല്‍ മാര്‍ഗത്തിലൂടെയും കാര്‍ഡുകളുപയോഗിച്ചും മാത്രമേ പണമിടപാട് നടത്തുകയുള്ളു. അദ്ദേഹത്തിന്റെ യാത്രാനുഭവങ്ങള്‍ കോട്ടക് സോഷ്യല്‍ മീഡയിയിലൂടെ പങ്കുവയ്ക്കും.

കറന്‍സി രഹിത ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കാന്‍ കോട്ടക് ഉപഭോക്താക്കള്‍ക്ക് സമ്മാനങ്ങള്‍ നല്‍കും. കോട്ടക് മൊബീല്‍ ബാങ്കിംഗ് ആപ്പ്, കേയ്‌പേ, കോട്ടക് ഭാരത് ബാങ്കിങ് ആപ്പ്, നെറ്റ് ബാങ്കിംഗ്, ഡെബിറ്റ് കാര്‍ഡ്, ക്രെഡിറ്റ് കാര്‍ഡ് എന്നിവയാണ് ഉപയോഗിക്കേണ്ടത്. ബുക്‌മൈഷോ വൗച്ചറുകള്‍, കോട്ടക് ബെസ്റ്റ് കോംപ്ലിമെന്റ്‌സ് ഗിഫ്റ്റ് കാര്‍ഡുകള്‍, റെനോ ക്വിഡ് കാര്‍ എന്നിവയാണ് സമ്മാനങ്ങള്‍.
ഇത്തരത്തിലുള്ള ഓരോ ഉപഭോക്താവിനും ഡിജിറ്റല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുകയും ചെയ്യും.

Comments

comments

Categories: Banking