കൊതുകകളോട്…’പ്ലീസ് ഡു നോട്ട് ഡിസ്റ്റര്‍ബ്’

കൊതുകകളോട്…’പ്ലീസ് ഡു നോട്ട് ഡിസ്റ്റര്‍ബ്’

 

കൊച്ചി: രാജ്യത്തെ ഏറ്റവും വളര്‍ച്ചയുള്ള എഫ്എംസിജി കമ്പനികളിലൊന്നായ ഗ്ലോബല്‍ കണ്‍സ്യൂമര്‍ പ്രൊഡക്ട്സ് ഡിഎന്‍ഡി എന്ന ബ്രാന്‍ഡ് നാമത്തില്‍ കൊതുകുനിവാരണികള്‍ പുറത്തിറക്കി. ഡു നോട്ട്ഡിസ്റ്റര്‍ബ് (ശല്യംചെയ്യരുത്) എന്നതിന്റെ ചുരുക്കപ്പേരാണ് ഡിഎന്‍ഡി. കമ്പനി പുറത്തിറക്കുന്ന നാലാമത്തെ വിഭാഗം ഉല്‍പ്പന്നങ്ങളാണ് ഡിഎന്‍ഡി ശ്രേണിയിലുള്ളത്. പരമ്പരാഗത കൊതുകുനിവാരണ മാര്‍ഗങ്ങളില്‍ നിന്ന് വിഭിന്നമായി കൊതുകുകള്‍ അകത്തു പ്രവേശിക്കുന്ന തുതടയുന്ന തരത്തിലുള്ള മാര്‍ഗങ്ങളിലൂടെയാണ് ഡിഎന്‍ഡി കൊതുകിനെ തുരത്തുന്നതെന്ന് കമ്പനി അവകാശപ്പെടുന്നു.
വീടിനുള്ളിലെ കൊതുകിനെ തുരത്തുന്നതോടൊപ്പം വീടിനുള്ളിലേയ്ക്ക ്‌കൊതുകുകള്‍ പ്രവേശിക്കുന്നതു തടയുകയും ചെയ്യുന്ന ഒരു ഉല്‍പ്പന്നത്തിന്റെആവശ്യകത വിപണിയിലുണ്ടെന്നും ഇന്ത്യന്‍ ഉപഭോക്താക്കളുടെ ആവശ്യകതയ്ക്കിണങ്ങുന്ന തരത്തില്‍ കൂടുതല്‍ വേഗത്തില്‍ പരക്കാന്‍ സഹായിക്കുന്ന ടര്‍ബോ ഫാന്‍ സാങ്കേതികവിദ്യയോടൊപ്പമാണ് പുതിയ ഉല്‍പ്പന്നം പുറത്തിറക്കിയിരിക്കുന്നതെന്നും ഗ്ലോബല്‍ കണ്‍സ്യൂമര്‍ പ്രോഡക്റ്റ്‌സ് എംഡിയും സിഇഒയുമായ എ മഹേന്ദ്രന്‍ പറഞ്ഞു. വായുവില്‍ കൂടുതല്‍സമയം നിലനില്‍ക്കുന്ന ട്രാന്‍സ്ഫ്ളൂത്രിന്‍ അധിഷ്ഠിത നാനോസോളാണ് മറ്റൊരുല്‍പ്പന്നം.
കൊതുകുകള്‍ക്ക് വളരാന്‍ ഏറ്റവും അനുകൂലമായ ട്രോപ്പിക്കല്‍ കാലാവസ്ഥയുള്ള ഇന്ത്യയില്‍ കൊതുകു പരത്തുന്ന രോഗങ്ങളിലും വലിയ വര്‍ദ്ധനവുണ്ടെന്നും ഇതാണ് ഈ മേഖലയില്‍ മെച്ചപ്പെട്ട ഉല്‍പ്പന്നങ്ങള്‍ വികസിപ്പിക്കുന്നതിലേയ്ക്ക് തങ്ങളെ നയിച്ചതെന്നും അദ്ദേഹംകൂട്ടിച്ചേര്‍ത്തു.
ലിക്വിഡ് വേപറൈസറുകള്‍, കോയിലുകള്‍, നാനോസോളുകള്‍ എന്നീവിഭാഗങ്ങളിലാണ് ഡിഎന്‍ഡി ഉല്‍പ്പന്നങ്ങള്‍ അവതരിപ്പിച്ചിരിക്കുന്നത്. വേഗത്തില്‍ വായുവില്‍ പരക്കാന്‍ സഹായിക്കുന്ന ടര്‍ബോ ഫാന്‍ സാങ്കേതികവിദ്യയോടുകൂടിയ ഡിഎന്‍ഡി ടര്‍ബ്ലോ ലിക്വിഡ്‌വേപറൈസര്‍ അഞ്ചിരട്ടി ഫലം ചെയ്യുന്നതാണെന്നാണ് കമ്പനിയുടെ അവകാശവാദം. കോയില്‍വിഭാഗത്തില്‍ ആദ്യമായികൂടുതല്‍ വേഗത്തില്‍ പരക്കുന്നതോടൊപ്പം കൊതുകുകള്‍ മുറിയില്‍ പ്രവേശിക്കുന്നതു തടയുകയുംചെയ്യുന്ന എയ്‌റോമാക്‌സ്‌കോയിലുകളാണ് ഡിഎന്‍ഡി അവതരിപ്പിച്ചിരിക്കുന്നത്. ഇതിന്റെ 98 ശതമാനവും നിര്‍മിച്ചിരിക്കുന്നത് പ്രകൃതിദത്തമായ വസ്തുക്കള്‍ കൊണ്ടാണെന്നും മഹേന്ദ്രന്‍ പറയുന്നു. ഡിഎന്‍ഡി നാനോസോള്‍ ഫ്‌ളൈയിങ് ഇന്‍സെക്ട് കില്ലര്‍ സന്ധ്യമുതല്‍ പ്രഭാതം വരെ ഫലംചെയ്യുന്നതാണ്.

ഡിഎന്‍ഡി ഒരു ഉല്‍പ്പന്നത്തെക്കാളുപരി ഗാര്‍ഹികതലത്തിലുള്ള കൊതുകുനിവാരണത്തിനുള്ള മികച്ച പരിഹാരമാണെന്നും ഉല്‍പ്പന്നത്തിന്റെ വിപണനത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണ് തങ്ങളെന്നും ഗ്ലോബല്‍ കണ്‍സ്യൂമര്‍ പ്രോഡക്ട്‌സ് മാര്‍ക്കറ്റിംഗ് സീനിയര്‍ മാനേജര്‍ പുണ്യപ്രഭ ദാശ്ശര്‍മ പറഞ്ഞു.

Comments

comments

Categories: Trending