മൊബീല്‍ വാലറ്റ് ഉപഭോക്താക്കള്‍ക്ക് ഇന്‍ഷുറന്‍സ് പോളിസിയുമായി ഫ്രീചാര്‍ജ്

മൊബീല്‍ വാലറ്റ് ഉപഭോക്താക്കള്‍ക്ക് ഇന്‍ഷുറന്‍സ് പോളിസിയുമായി ഫ്രീചാര്‍ജ്

 

ബെംഗളൂരു: ഡിജിറ്റല്‍ വാലറ്റ് കമ്പനിയായ ഫ്രീചാര്‍ജ് ഉപഭോക്താക്കള്‍ക്കായി ഇ-വാലറ്റ് പ്രൊട്ടക്ഷന്‍ പ്ലാന്‍ ആരംഭിച്ചു. ഫ്രീചാര്‍ജ് ഉപയോഗിക്കുന്ന ഉപഭോക്താക്കള്‍ക്കും വ്യാപാരികള്‍ക്കും പുതിയ സേവനം ലഭ്യമാകും. റിലയന്‍സ് ജനറല്‍ ഇന്‍ഷുറന്‍സ് കംമ്പനിയുമായി ചേര്‍ന്നാണ് പദ്ധതി നടപ്പിലാക്കുക. എല്ലാ ഫ്രീചാര്‍ജ് ഉപഭോക്താക്കള്‍ക്കും സേവനം സൗജന്യമായി ലഭിക്കും.

ഇ-വാലറ്റ് സുരക്ഷയെ സംബന്ധിച്ചും മൊബീല്‍ ഫോണ്‍ മോഷണം പോവുകയോ നഷ്ടപ്പെടുകയോ ചെയ്താല്‍ പണം എങ്ങനെ സംരക്ഷിക്കാം എന്നതു സംബന്ധിച്ചും ഉപഭോക്താക്കള്‍ക്കുള്ള ആശങ്കകള്‍ പരിഹരിക്കാന്‍ ഫ്രീചാര്‍ജിന്റെ പുതിയ നീക്കം സഹായകമാകും.

വാലറ്റ് ഇന്‍ഷുറന്‍സ് കരാര്‍ പ്രകാരം മാസത്തില്‍ ഒരുതവണയെങ്കിലും ട്രാന്‍സാക്ഷന്‍ നടത്തുന്ന എല്ലാ ഉപഭോക്താക്കളുടെയും വാലറ്റ് ബാലന്‍സ് 20000 രൂപയ്ക്ക് ഇന്‍ഷുര്‍ ചെയ്യും. ഫോണ്‍ നഷ്ടപ്പെടുകയോ മോഷ്ടിക്കപ്പെടുകയോ ചെയ്താല്‍ 24 മണിക്കൂറിനുള്ളില്‍ അടുത്തുള്ള പൊലീസ് സ്റ്റേഷനില്‍ റിപ്പോര്‍ട്ട് ചെയ്യുകയും ഉടന്‍ തന്നെ കസ്റ്റമര്‍ കെയറില്‍ വിളിച്ചോ ഇമെയില്‍ വഴിയോ ഫ്രീചാര്‍ജിനെ വിവരമറിയിക്കുകയും ചെയ്യണം.

ഉപഭോക്താക്കളുടെ താല്‍പ്പര്യങ്ങള്‍ക്കാണ് ഫ്രീചാര്‍ജ് എന്നും പ്രാധാന്യം കൊടുക്കാറ്. വാലറ്റിന്റെ സുരക്ഷയെ സംബന്ധിച്ച് ഉപഭോക്താക്കള്‍ ആശങ്കാകുലരാണെന്ന് ഞങ്ങള്‍ തിരിച്ചറിഞ്ഞു. അതിനാലാണ് ഉപഭോക്താക്കള്‍ക്ക് സൗജന്യ ഇന്‍ഷുറന്‍സ് സൗകര്യം കമ്പനി ഒരുക്കിയത്. ഫ്രീചാര്‍ജിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറായ ഗോവിന്ദ് രാജന്‍ പറഞ്ഞു. കാഷ്‌ലെസ് ഇന്ത്യ എന്ന ലക്ഷ്യത്തിലേക്ക് കൂടുതല്‍ അടുക്കാന്‍ പുതിയ പദ്ധതി സഹായമാകുമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

Comments

comments

Categories: Branding