വൈദ്യുതി നിരക്ക് കൂട്ടണമെന്ന് റെഗുലേറ്ററി കമ്മീഷന്‍

വൈദ്യുതി നിരക്ക് കൂട്ടണമെന്ന് റെഗുലേറ്ററി കമ്മീഷന്‍

 

തിരുവനന്തപുരം: സംസ്ഥാനത്ത് വരള്‍ച്ചാ രൂക്ഷമാകുന്ന സാഹചര്യത്തില്‍ വൈദ്യുതി നിരക്ക് വര്‍ധന നടപ്പാക്കണമെന്ന് റെഗുലേറ്ററി കമ്മിഷന്‍ സംസ്ഥാന സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തു. ഗാര്‍ഹിക ഉപയോഗത്തിന് യൂണിറ്റിന് 10 മുതല്‍ 50 പൈസ വരെ വര്‍ധിപ്പിക്കണമെന്നാണ് ആവശ്യം. വ്യാവസായിക ആവശ്യങ്ങള്‍ക്ക് യൂണിറ്റിന് 30 പൈസ വരെ വര്‍ധിപ്പിക്കണമെന്നും നിര്‍ദേശമുണ്ട്. ഫെബ്രുവരിയില്‍ പുതിയ നിരക്കുകള്‍ പ്രഖ്യാപിക്കുന്നതിനാണ് സാധ്യത. മാസം 40 യൂണിറ്റിന് താഴെ മാത്രം വൈദ്യുതി ഉപയോഗിക്കുന്ന ബിപിഎല്‍ കുടുംബങ്ങള്‍ നിരക്ക് വര്‍ധനയില്‍ നിന്ന് ഒഴിവാക്കുന്നതിനെ കുറിച്ചും ആലോചിക്കുന്നു. കാര്‍ഷിക മേഖലയ്ക്കും ഇളവുകള്‍ ലഭിക്കും.
അണക്കെട്ടുകളില്‍ 48 ശതമാനം വെള്ളം മാത്രമാണ് ഇപ്പോഴുള്ളത്. ഒരുദിവസം ആവശ്യമുള്ള വൈദുതിയുടെ 15 ശതമാനം മാത്രമാണ് സംസ്ഥാനത്ത് ഇപ്പോള്‍ ഉല്‍പ്പാദിപ്പിക്കാനാകുന്നത്. പുറത്തുനിന്നു വൈദ്യുതി വാങ്ങുന്നതിന്റെ ഭാഗമായി വന്‍ ബാധ്യതയാണ് കെഎസ്ഇബിക്കു വരുന്നത്. നേരത്തേ നിരക്ക് വര്‍ധന അനിവാര്യമാണെന്ന് കെഎസ്ഇബിയും വ്യക്തമാക്കിയിരുന്നു.
ജലനിധി ഉള്‍പ്പടെയുള്ള ഗ്രാമീണ കുടിവെള്ള പദ്ധതികള്‍ക്കായുള്ള വൈദ്യുതിയെ ഗാര്‍ഹിക ആവശ്യം എന്ന നിലയില്‍ കണക്കാക്കണമെന്നും റെഗുലേറ്ററി കമ്മിഷന്‍ നിര്‍ദേശിച്ചിട്ടുണ്ട്. 500 യൂണിറ്റിന് മുകളിലുള്ള വൈദ്യുതി ഉപയോഗത്തിന് നിലവിലുള്ള നിരക്ക് തുടരാണ് സാധ്യതയെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

Comments

comments

Categories: Slider, Top Stories

Related Articles