യുഎസ് ആണവശേഷി വര്‍ധിപ്പിക്കണമെന്ന് ഡൊണാള്‍ഡ് ട്രംപ്

യുഎസ് ആണവശേഷി വര്‍ധിപ്പിക്കണമെന്ന് ഡൊണാള്‍ഡ് ട്രംപ്

 

വാഷിംഗ്ടണ്‍: ലോകത്തിന് ആണവായുധത്തെ കുറിച്ച് ബോധമുദിക്കും വരെ അമേരിക്ക തങ്ങളുടെ ആണവായുധ ശേഷി വര്‍ധിപ്പിക്കണമെന്ന് ഡൊണാള്‍ഡ് ട്രംപ്. ആണവ നിരായുധീകരണത്തെ പിന്തുണയ്ക്കുന്നവരെ നിരാശരാക്കുന്ന പ്രസാതാവന നിയുക്ത യുഎസ് പ്രസിഡന്റ് ട്വിറ്ററിലൂടെയാണ് നടത്തിയത്. രാജ്യാന്തര തലത്തില്‍ ആണവശേഷി വര്‍ധിപ്പിച്ചുകൊണ്ട് വിവിധ രാഷ്ട്രങ്ങള്‍ തമ്മില്‍ നടക്കുന്ന അപകരടമായ മല്‍സരത്തിന് ട്രംപിന്റെ നിലപാട് ആക്കം കൂട്ടുമെന്നാണ് ആശങ്കയുണരുന്നത്. റഷ്യയുടെ ആണവായുധ ശേഷി വര്‍ധിപ്പിക്കുമെന്ന് നേരത്തേ റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമര്‍ പുടിനും വ്യക്തമാക്കിയിരുന്നു.
ആണവ നിരായുധീകരണത്തെ പിന്തുണയ്ക്കുന്ന നിലവിലെ യുഎസ് നിലപാടില്‍ നിന്നു വ്യതിചലിച്ചുകൊണ്ടുള്ള ട്രംപിന്റെ പ്രസ്താവന ഉത്തരലവാദിത്തമില്ലായ്മയാണ് പ്രകടമാക്കുന്നതെന്നും ഒരു ട്വീറ്റു കൊണ്ട് തിരുത്താനാവുന്നതല്ല ഇത്തരം നയങ്ങളെന്നും യുഎസിലെ ആംസ് കണ്‍ട്രോള്‍ അസോസിയേഷന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡാരില്‍ കിംബാള്‍ പറഞ്ഞു.
എന്നാല്‍ ആണവനിര്‍വ്യാപനത്തിന്റെ പ്രാധാന്യം വ്യക്തമാക്കാന്‍ ഉദ്ദേശിച്ചിട്ടുള്ളതായിരുന്നു ട്രംപിന്റെ ട്വീറ്റെന്ന് അദ്ദേഹത്തിന്റെ വക്താവ് വിശദീകരിച്ചു. ഭീകരവാദികള്‍ക്കും അസ്ഥിരമായ രാഷ്ട്രീയ അവസ്ഥയുള്ള രാജ്യങ്ങള്‍ക്കും ആണവായുധങ്ങള്‍ ലഭിച്ചാലുള്ള അവസ്ഥയിലുള്‌ല ആശങ്കയാണ് ട്രംപ് പ്രകടമാക്കിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Comments

comments

Categories: Slider, Top Stories

Write a Comment

Your e-mail address will not be published.
Required fields are marked*