ഇന്ത്യയില്‍ ആമസോണ്‍ വിതരണസംവിധാനം ശക്തിപ്പെടുത്തുന്നു

ഇന്ത്യയില്‍ ആമസോണ്‍ വിതരണസംവിധാനം ശക്തിപ്പെടുത്തുന്നു

 
ബെംഗളൂരു: വിതരണസംവിധാനം ശക്തിപ്പെടുത്തുന്നതിനായി ആമസോണ്‍ ഇന്ത്യ പുതിയ പ്ലാറ്റ്‌ഫോം ആരംഭിച്ചു. ആമസോണ്‍ ട്രാന്‍സ്‌പോര്‍ട്ട് സര്‍വീസിനു കീഴിലുള്ള logistics.amazon.in എന്ന പ്ലാറ്റ്‌ഫോമിലൂടെ വിതരണ സംവിധാനം കൂടുതല്‍ കാര്യക്ഷമമാക്കുകയാണ് ലക്ഷ്യം. ഇതിന് സമാനമായി യുഎസ്, യുകെ, ജപ്പാന്‍, കാനഡ, മെക്‌സിക്കോ തുടങ്ങിയ രാജ്യങ്ങളിലൊക്കെ മുമ്പ് കമ്പനി പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നു.

ഇന്ത്യയിലെ എല്ലാ ഡെലിവറി സര്‍വീസ് പാര്‍ട്‌നേഴ്‌സിനെയും ഒരു പ്ലാറ്റ്‌ഫോമിന് കീഴില്‍ കൊണ്ടുവരുക എന്ന ലക്ഷ്യത്തോടെയാണ് logistics.amazon.in ന് തുടക്കം കുറിക്കുന്നതെന്ന് ആമസോണ്‍ ഇന്ത്യ വൃത്തങ്ങള്‍ അറിയിച്ചു. ആമസോണ്‍ ട്രാന്‍സ്‌പോര്‍ട്ട് സര്‍വീസ് ആയിരിക്കും പ്ലാറ്റ്‌ഫോം നിയന്ത്രിക്കുക. രാജ്യത്തുടനീളം 250 രണ്ടാം നിര മൂന്നാം നിര നഗരങ്ങളില്‍ വിതരണത്തിന് സഹായിക്കുന്നതിനായി 160 ല്‍ അധികം സര്‍വീസ് പാര്‍ട്‌നേഴ്‌സ് നിലവില്‍ ആമസോണിനുണ്ട്. 100 ല്‍ അധികം ആമസോണ്‍ ഡെലിവറി സ്‌റ്റേഷനുകളില്‍ ആവശ്യമായ ജോലിക്കാര്‍ക്കായി നിരവധി സ്റ്റാഫിംഗ് ഏജന്‍സികളുമായും കമ്പനി സഹകരിച്ച് പ്രവര്‍ത്തിക്കുന്നുണ്ട്. കമ്പനിയുടെ പുറമേയുള്ള കാരിയര്‍ പാര്‍ട്‌നേഴ്‌സായ ബ്ലൂ ഡാര്‍ട്ട്, ഫെഡ്എക്‌സ്, ഡിഎച്ച്എല്‍, ഇന്ത്യ പോസ്റ്റ് എന്നിവയുമായും പുതിയ മാര്‍ക്കറ്റ് പ്ലേസ് സഹകരിച്ച് പ്രവര്‍ത്തിക്കും.
യുഎസ് പ്ലാറ്റ്‌ഫോമില്‍ 3പിഎല്‍ പാര്‍ട്‌നേഴ്‌സിന് കമ്പനി സ്ഥിരവരുമാനം ഉറപ്പാക്കിയിരുന്നു. നെറ്റ്‌വര്‍ക്കുകള്‍ കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനും ചെലവ് കുറയ്ക്കുന്നതിനും പുതിയ മോഡല്‍ സഹായകമാകും.

Comments

comments

Categories: Branding

Write a Comment

Your e-mail address will not be published.
Required fields are marked*