പുതിയ നിക്ഷേപതന്ത്രം രൂപപ്പെടുത്തി യുടിഐ ബ്ലൂചിപ് ഫ്‌ളെക്‌സികാപ് ഫണ്ട്

പുതിയ നിക്ഷേപതന്ത്രം രൂപപ്പെടുത്തി യുടിഐ ബ്ലൂചിപ് ഫ്‌ളെക്‌സികാപ് ഫണ്ട്

 

കൊച്ചി: വിപണി മൂല്യമുള്ള മികച്ച ഓഹരികളില്‍ നിക്ഷേപം നടത്തുന്ന ഓപ്പണ്‍ എന്‍ഡഡ് ഇക്വിറ്റി ഫണ്ടായ യുടിഐ ബ്ലൂചിപ് ഫ്‌ളെക്‌സികാപ് ഫണ്ട് ബ്ലൂചിപ് കമ്പനികളുടെ ഓഹരികളില്‍ ഉടമയാകുവാന്‍ നിക്ഷേപകര്‍ക്ക് അവസരമൊരുക്കുന്നു. ഫണ്ട് തുടര്‍ച്ചയായി ശരാശരിയേക്കാള്‍ മികച്ച പ്രകടനമാണ് കാഴ്ചവച്ചുപോരുന്നത്.

നിക്ഷേപത്തിനു ഓഹരികളും മേഖലകളും തെരഞ്ഞെടുക്കുന്നതിനു ഫണ്ട് മികച്ച നിക്ഷേപതന്ത്രമൊരുക്കിയിട്ടുണ്ട്. ഉയര്‍ന്ന ലാഭക്ഷമതാ സാധ്യത (ഉയര്‍ന്ന ഇബിഐടിഡിഎ മാര്‍ജിന്‍, ഉയര്‍ന്നതും സ്ഥിരതയുള്ളതുമായ അറ്റലാഭ മാര്‍ജിന്‍ തുടങ്ങിയവ), ഗുണമേന്മയുള്ള വരുമാനം (ഉയര്‍ന്ന ഓപ്പറേറ്റിംഗ് കാഷ് ഫ്‌ളോ ഉള്ളവ), മൂലധന ഉപയോഗ കാര്യക്ഷമത (മൂലധനത്തില്‍ ലഭിക്കുന്ന ഉയര്‍ന്ന റിട്ടേണ്‍), റിട്ടേണ്‍ ഓണ്‍ ഇക്വിറ്റി തുടങ്ങിയ ഘടകങ്ങളെ അടിസ്ഥാനമാക്കിയാണ് ഫണ്ട് അതിന്റെ നിക്ഷേപതന്ത്രം രൂപപ്പെടുത്തിയിട്ടുള്ളത്. ഇത്തരത്തില്‍ തെരഞ്ഞെടുക്കുന്ന ഗുണമേന്മയുള്ള ബിസിനസിനൊപ്പം അനുഭവമുള്ള മാനേജ്‌മെന്റ് കൂടിച്ചേരുമ്പോള്‍ ദീര്‍ഘകാലത്തില്‍ മികച്ച മൂല്യം സൃഷ്ടിക്കപ്പെടുമെന്ന് ഫണ്ട് വിശ്വസിക്കുന്നു.

ഫണ്ടിന്റെ നിക്ഷേപശേഖരത്തില്‍ കുറഞ്ഞത് 55 ശതമാനത്തോളം ലാര്‍ജ് കാപ് വിഭാഗത്തില്‍നിന്നുള്ളവയാണ്. മിഡ്കാപ്, സ്‌മോള്‍ കാപ് വിഭാഗത്തില്‍നിന്നു 20-40 ശതമാനം വരെ നിക്ഷേപത്തിനായി തെരഞ്ഞെടുക്കുന്നു. ഓഹരിശേഖരത്തില്‍ ഒരു കാതല്‍ നിക്ഷേപം എപ്പോഴും ഫണ്ടു സൂക്ഷിച്ചുപോരുന്നു.

യുടിഐ ലീഡര്‍ഷിപ് ഇക്വിറ്റി ഫണ്ട് എന്നറിയപ്പെട്ടിരുന്ന ഈ ഫണ്ടിന്റെ പേര് യുടിഐ ബ്ലൂചിപ് ഫ്‌ളെക്‌സികാപ് ഫണ്ട് എന്നാക്കി മാറ്റിയത് 2015 ഡിസംബര്‍ 1നാണ്. പുതിയ നിക്ഷേപതന്ത്രവും അന്നു മുതലാണ് നടപ്പില്‍ വന്നത്.
2016 സെപ്റ്റംബര്‍ 30 അനുസരിച്ച് ഫണ്ടിന്റെ നിക്ഷേപശേഖരത്തില്‍ ധനകാര്യ സേവനം, ഐടി, കണ്‍സ്യൂമര്‍ ഗുഡ്‌സ്, ഫാര്‍മ എന്നീ മേഖലകള്‍ക്കാണ് മുന്‍തൂക്കം. എച്ച്ഡിഎഫ്‌സി ബാങ്ക്, ഇന്‍ഡസ് ഇന്‍ഡ് ബാങ്ക്, യെസ് ബാങ്ക്, ഇന്‍ഫോസിസ്, ടിസിഎസ്, ശ്രീസിമന്റ്, ഐടിസി, ആക്‌സിസ് ബാങ്ക് തുടങ്ങിയ ബ്ലൂചിപ് ഓഹരികള്‍ ഫണ്ടിന്റെ മുന്‍നിര നിക്ഷേപങ്ങളില്‍ ഉള്‍പ്പെടുന്നു.

Comments

comments

Categories: Branding

Write a Comment

Your e-mail address will not be published.
Required fields are marked*