800 മില്യണ്‍ ഡോളറിലധികം നഷ്ടം രേഖപ്പെടുത്തി യുബര്‍

800 മില്യണ്‍ ഡോളറിലധികം നഷ്ടം രേഖപ്പെടുത്തി യുബര്‍

 

 

വാഷിംഗ്ടണ്‍: ടാക്‌സി അധിഷ്ഠിത സ്റ്റാര്‍ട്ടപ്പ് കമ്പനിയായ യുബറിന് മൂന്നാം പാദത്തില്‍ വീണ്ടും തിരിച്ചടി. ഈ വര്‍ഷം ആദ്യത്തെ ഒന്‍പത് മാസങ്ങളിലായി 2.2 ബില്യണിലധികം ഡോളറിന്റെ നഷ്ടമാണ് കമ്പനിക്കുണ്ടായത്. മൂന്നാം പാദത്തില്‍ മാത്രം 800 മില്യണ്‍ ഡോളറിലധികം നഷ്ടം രേഖപ്പെടുത്തിതായാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷം യുബര്‍ ഏകദേശം രണ്ട് ബില്യണ്‍ ഡോളറിന്റെ നഷ്ടമാണ് രേഖപ്പെടുത്തിയത്. ഈ വര്‍ഷം ഏകദേശം മൂന്ന് ബില്യണ്‍ ഡോളര്‍ നഷ്ടമുണ്ടാകുമെന്നാണ് കമ്പനിയുടെ കണക്കുകൂട്ടല്‍.

അതേസമയം ചൈനയില്‍ നിന്നു പിന്‍മാറിയതിനു ശേഷവും കമ്പനിയുടെ വരുമാനം വര്‍ധിക്കുന്നതായാണ് മൂന്നാം പാദ ഫലത്തില്‍ പറയുന്നത്. ഒന്‍പ് മാസത്തിനുളളില്‍ 3.76 ബില്യണ്‍ ഡോളര്‍ അറ്റ വരുമാനമാണ് രേഖപ്പെടുത്തിയത്. ഈ വര്‍ഷം 5.5 ബില്യണ്‍ ഡോളറിലധികം വരുമാനം നേടാനാകുമെന്ന പ്രതീക്ഷയും റിപ്പോര്‍ട്ട് പങ്കുവെയ്ക്കുന്നുണ്ട്. 5.4 ബില്യണ്‍ ഡോളറാണ് മൂന്നാം പാദത്തില്‍ യുബര്‍ ബുക്കിംഗിനായി യാത്രക്കാര്‍ മുടക്കിയതിന്റെ മൊത്തം മൂല്യം കണക്കാക്കിയിരിക്കുന്നത്. രണ്ടാം പാദത്തില്‍ ഇത് 5 ബില്യണ്‍ ഡോളറും ആദ്യ പാദത്തില്‍ 3.8 ബില്യണ്‍ ഡോളറുമായിരുന്നു യാത്രക്കാര്‍ നല്‍കിയ നിരക്കിന്റെ മൊത്തം മൂല്യം രേഖപ്പെടുത്തിയത്.

ചൈനയില്‍ നിന്നും പുറത്തു പോകാനുള്ള തീരുമാനമാണ് ഭാഗികമായെങ്കിലും യുബര്‍ ബുക്കിംഗ് വളര്‍ച്ചയില്‍ പ്രതിഫലിച്ചെതെന്നാണ് വിലയിരുത്തുന്നത്. കഴിഞ്ഞ ഓഗസ്റ്റ് ഒന്നിനാണ് ചൈനീസ് കമ്പനിയായ ദിദിയുമായി ലയിക്കാനുള്ള തീരുമാനം യുബര്‍ പ്രഖ്യാപിച്ചത്. കരാറിന്റെ ഭാഗമായി യുബറില്‍ ദിദി ഒരു ബില്യണ്‍ ഡോളറിന്റെ നിക്ഷേപം നടത്തിയിരുന്നു. മൂന്നാം പാദത്തിലെ റിപ്പോര്‍ട്ടില്‍ യുബറിന്റെ ചൈനയിലെ ബിസിനസിനെ ഉള്‍പ്പെടുത്തിയിട്ടില്ല.

Comments

comments

Categories: Slider, Top Stories
Tags: 800 ml USD, lost, Uber