ധനനയത്തില്‍ മാറ്റം വരുത്താതെ ബാങ്ക് ഓഫ് ജപ്പാന്‍

ധനനയത്തില്‍ മാറ്റം വരുത്താതെ ബാങ്ക് ഓഫ് ജപ്പാന്‍

 

ടോക്യോ: സമ്പദ് വ്യവസ്ഥയുടെ പ്രകടനത്തില്‍ പ്രതീക്ഷയര്‍പ്പിച്ച് ബാങ്ക് ഓഫ് ജപ്പാന്‍ ധനനയത്തില്‍ മാറ്റം വരുത്താതെ നിലനിര്‍ത്തി. ജപ്പാന്‍ കറന്‍സിയായ യെന്നിന്റെ മൂല്യത്തകര്‍ച്ചയും കയറ്റുമതി കുറഞ്ഞതും തരണം ചെയ്യാന്‍ സമ്പദ് വ്യവസ്ഥയ്ക്ക് കഴിയുമെന്നാണ് ജപ്പാന്റെ കേന്ദ്ര ബാങ്ക് കരുതുന്നത്. സമ്പദ് വ്യവസ്ഥ ക്രമേണ കരുത്താര്‍ജ്ജിക്കുന്നതായി നയതീരുമാനം അറിയിച്ചുകൊണ്ടുള്ള വാര്‍ത്താ കുറിപ്പില്‍ ബാങ്ക് ഓപ് ജപ്പാന്‍ നിരീക്ഷിക്കുന്നു.

സമ്പദ് വ്യവസ്ഥ ശക്തിപ്പെടുന്നത് തുടരുമെങ്കിലും ഉല്‍പ്പാദന, കയറ്റുമതി മേഖലകളില്‍ ദൗര്‍ബല്യം പ്രകടമാണെന്നാണ് നവംബര്‍ ഒന്നിന് ബാങ്ക് വിലയിരുത്തിയിരുന്നത്. എന്നാല്‍ അതിന് കടകവിരുദ്ധമായ നിലപാടാണ് ബാങ്ക് ഓഫ് ജപ്പാന്‍ ഇപ്പോള്‍ സ്വീകരിച്ചിരിക്കുന്നത്.

പ്രതീക്ഷിച്ചപോലെ, ധനകാര്യ സ്ഥാപനങ്ങള്‍ കേന്ദ്ര ബാങ്കില്‍ സൂക്ഷിക്കുന്ന പണത്തിന്റെ പലിശ നിരക്ക് 0.1 ശതമാനമായി നിലനിര്‍ത്തുകയാണ് ബാങ്ക് ഓഫ് ജപ്പാന്‍ ചെയ്തിരിക്കുന്നത്. ചൊവ്വാഴ്ച്ച അവസാനിച്ച രണ്ട് ദിവസത്തെ ധനനയ യോഗമാണ് തത്സ്ഥിതി നിലനിര്‍ത്തിയത്. നയതീരുമാനങ്ങള്‍ വിശദീകരിച്ച് ബാങ്ക് ഓഫ് ജപ്പാന്‍ ഗവര്‍ണര്‍ ഹാരുഹികോ കുറോദ വാര്‍ത്താസമ്മേളനം നടത്തി.

Comments

comments

Categories: Banking