ടാറ്റ ക്ലിക്ക് പുതിയ ആഡംബര പ്ലാറ്റ്‌ഫോം ലോഞ്ച് ചെയ്തു

ടാറ്റ ക്ലിക്ക് പുതിയ ആഡംബര പ്ലാറ്റ്‌ഫോം ലോഞ്ച് ചെയ്തു

 

ന്യൂഡെല്‍ഹി: ടാറ്റ ഗ്രൂപ്പിന്റെ ഇ-കൊമേഴ്‌സ് പോര്‍ട്ടലായ ടാറ്റ ക്ലിക്ക് പ്രമുഖ ഫാഷന്‍ കമ്പനിയായ ജെനെസസ് ലക്ഷ്വറിയുമായി സഹകരിച്ച് ആഡംബര പ്ലാറ്റ്‌ഫോം ലോഞ്ച് ചെയ്തു. മൈക്കള്‍ കോര്‍സ്, ഫുര്‍ല, കോച്ച്, ഹുഗോ ബോസ്, അര്‍മാനി ജീന്‍സ് എന്നീ ആഡംബര ബ്രാന്‍ഡുകള്‍ പുതിയ പ്ലാറ്റ്‌ഫോമിലുണ്ടായിരിക്കും. ബര്‍ബറി, ജിമ്മി ചോ തുടങ്ങിയ ബ്രാന്‍ഡുകള്‍ അടുത്ത മൂന്നു മാസത്തിനുള്ളില്‍ പ്ലാറ്റ്‌ഫോമില്‍ ഉള്‍പ്പെടുത്തുമെന്ന് അടുത്തവൃത്തങ്ങള്‍ അറിയിച്ചു.
ഉപഭോക്താക്കള്‍ക്ക് പുതിയ അനുഭവങ്ങള്‍ പ്രദാനം ചെയ്യുന്നതാണ് തങ്ങളുടെ മുന്‍ഗണന. ആഡംബര ബ്രാന്‍ഡുകളുമായിചേര്‍ന്നാണ് കമ്പനി പുതിയ പ്ലാറ്റ്‌ഫോം തുടങ്ങിയിരിക്കുന്നത്. ബര്‍ബറി, ജിമ്മി ചോ പോലുള്ള കൂടുതല്‍ ആഡംബര ബ്രാന്‍ഡുകളെയും ഉള്‍പ്പെടുത്തും. നിരവധി ആഡംബര ബ്രാന്‍ഡുകളുമായി ഇത് സംബന്ധിച്ച് കമ്പനി സംസാരിച്ചിട്ടുണ്ട്-ടാറ്റ ക്ലിക്കിന്റെ ബിസിനസ് തലവനായ അമിത് റാവല്‍ പറഞ്ഞു.

ജെനെസിസ് ഈ ശ്രേണിയിലേക്ക് മറ്റു ബ്രാന്‍ഡുകളെ കൊണ്ടുവരും. അടുത്ത മൂന്നു മാസത്തിനുള്ളില്‍ പുതിയ ബ്രാന്‍ഡുകള്‍ പ്ലാറ്റ്‌ഫോമില്‍ ചേര്‍ക്കുന്നതായിരിക്കുമെന്ന് അദ്ദേഹം സൂചിപ്പിച്ചു.

പ്രാരംഭഘട്ടത്തില്‍ പുതിയ പ്ലാറ്റ്‌ഫോം 4,500 പിന്‍കോഡുകളിലേക്ക് ഉല്‍പ്പന്നങ്ങള്‍ വിതരണം ചെയ്യും. രാജ്യത്തെ മൊത്തം പോസ്റ്റല്‍ നെറ്റ്‌വര്‍ക്കിന്റെ ഏകദേശം 15 ശതമാനമോ അല്ലെങ്കില്‍ 6,000 പിന്‍കോഡുകളിലേക്കോ ഉല്‍പ്പന്നങ്ങള്‍ വിതരണം ചെയ്യുകയാണ് കമ്പനിയുടെ ലക്ഷ്യം.

നിരവധി ബ്രാന്‍ഡുകള്‍ ഇന്ത്യയിലേക്ക് പ്രവേശിക്കാന്‍ പദ്ധതിയിടുന്നുണ്ട്. ടാറ്റ ക്ലിക്കിനെ ആഡംബര സെഗ്മെന്റിലെ നമ്പര്‍ വണ്‍ പ്ലാറ്റ്‌ഫോമാക്കുകയാണ് കമ്പനിയുടെ ലക്ഷ്യമെന്ന് റാവല്‍ വ്യക്തമാക്കി. അന്താരാഷ്ട്ര ബ്രാന്‍ഡുകളാണ് കമ്പനി ലക്ഷ്യമിട്ടിരിക്കുന്നത്. എന്നാല്‍ ഏറ്റവും പുതിയ ഫാഷനിലുള്ള ഇന്ത്യന്‍ വിഭാഗത്തിനും പരിഗണന നല്‍കും. ലക്ഷ്വറി ഹാന്‍ഡ്ബാഗിന്റെയും വാച്ചിന്റെയും സമ്മിശ്ര വിഭാഗം പ്രത്യേകമായി ഒരുക്കാന്‍ കമ്പനിക്ക് പദ്ധതിയുണ്ട്. ബര്‍ബറി, ജിമ്മി ചോ, ജിയോജിയോ അര്‍മാനി, ബൊട്ടേഗ വെനെന്ത, കോച്ച്, കനാലി, പോള്‍ സ്മിത്ത്, ഫുര്‍ല എന്നീ ആഡംബര ഫാഷന്‍ ബ്രാന്‍ഡുകളുടെ ഇന്ത്യയിലെ മാര്‍ക്കറ്റിംഗ്, ഡിസ്ട്രിബൂഷന്‍ പങ്കാളിയാണ് ജെനെസിസ് ലക്ഷ്വറി.

Comments

comments

Categories: Branding

Related Articles