ടച്ച്‌ഫോണ്‍ ടെക്‌നോളജീസ് ഇനി സ്‌കൂപ്പ്‌വൂപ്പിന് സ്വന്തം

ടച്ച്‌ഫോണ്‍ ടെക്‌നോളജീസ് ഇനി സ്‌കൂപ്പ്‌വൂപ്പിന് സ്വന്തം

 
ബെംഗളൂരു: ഇന്ത്യന്‍ മീഡിയ സ്റ്റാര്‍ട്ടപ്പായ സ്‌കൂപ്പ്‌വൂപ്പ് ടച്ച്‌ഫോണ്‍ ടെക്‌നോളജീസിനെ സ്വന്തമാക്കി. ഇടപാട് തുകയെ സംബന്ധിച്ച വിവരങ്ങളൊന്നും കമ്പനി പുറത്തു വിട്ടിട്ടില്ല. കരാറിന്റെ ഭാഗമായി ടച്ച്‌ഫോണ്‍ ടെക്‌നോളജീസിന്റെ സഹസ്ഥാപകരായ മഹേഷ് സുബ്രഹ്മണ്യനെയും, ബ്രഹ്മയ്യ അകെല്ലയേയും സ്‌കൂപ്പ്‌വൂപ്പിന്റെ ചീഫ് ടെക്‌നോളജി ഓഫീസറായും ചീഫ് ഇന്റഗ്രേഷന്‍ ഓഫീസറായും നിയമിച്ചു. 2013 ല്‍ ആരംഭിച്ച സ്‌കൂപ്പ്‌വൂപ്പ് ആദ്യമായാണ് ഒരു കമ്പനിയെ സ്വന്തമാക്കുന്നത്. കലാരി കാപിറ്റല്‍ ആണ് സ്‌കൂപ്പ്‌വൂപ്പിനെ പിന്താങ്ങുന്നത്. ഡിവൈസുകളിലും നെറ്റ്‌വര്‍ക്കുകളിലും വിഡിയോ ഡെലിവറിയും അഡ്വര്‍ടൈസ്‌മെന്റ് ടാര്‍ജറ്റിംഗും ലക്ഷ്യമിട്ട് 2010 ല്‍ ആണ് ടച്ച്‌ഫോണ്‍ ടെക്‌നോളജീസ് പ്രവര്‍ത്തനമാരംഭിച്ചത്. സ്റ്റാര്‍, എഷ്യാനെറ്റ്, ഡിസ്‌നി, ബിഗ് ഫ്‌ളിക്‌സ് തുടങ്ങിയവയൊക്കെ കമ്പനിയുടെ സേവനങ്ങള്‍ സ്വീകരിക്കാറുണ്ട്.

അടുത്ത മൂന്നോ നാലോ വര്‍ഷങ്ങള്‍ക്കുള്ളില്‍ 30 ദശലക്ഷം യുണീക് യൂസേഴ്‌സ് എന്നത് 100 ദശലക്ഷം യുണീക് യൂസേഴ്‌സായി ഉയര്‍ത്താനുള്ള ഒരുക്കത്തിലാണ് സ്‌കൂപ്പ്‌വൂപ്പ്. അതിന് സാങ്കേതികതയും, വിഡിയോ സ്ട്രീമിംഗും, ബ്രാന്‍ഡ് റെവന്യൂ പൊട്ടന്‍ഷ്യലും കൂടുതല്‍ ശക്തമാക്കേണ്ടതുണ്ട്. കമ്പനികളുടെ ലയനം അതിന് സഹായകമാകുമെന്ന് ഇരു കമ്പനികളും പ്രതീക്ഷ പ്രകടിപ്പിച്ചു.

ടച്ച്‌ഫോണ്‍ ടെക്‌നോളജിയുടെ വിഡിയോ സ്ട്രീമിംഗ് പ്രൊഡക്ട് ആയ സ്ട്രമീസെ 2ജിയിലും എഡ്ജ് സ്പീഡിലും വിഡിയോ സേവനങ്ങള്‍ ലഭ്യമാക്കിയിരുന്നു. സ്‌കൂപ്പ്‌വൂപ്പിന് ഇത് കൂടുതല്‍ സഹായകമാകും. പ്രതിമാസം 100 മുതല്‍ 120 ദശലക്ഷം വരെ വിഡിയോ വ്യൂസ് ഞങ്ങള്‍ക്കുണ്ട്. ഇതില്‍ ഫേസ്ബുക്കിന്റെയും യുടൂബിന്റെയും പങ്ക് കുറച്ച് ഈ വിഡിയോ വ്യൂസ് ഞങ്ങളുടെ തന്നെ പ്ലാറ്റ്‌ഫോമിലൂടെ സാധ്യമാക്കുകയാണ് കമ്പനിയുടെ ലക്ഷ്യം-സ്‌കൂപ്പ്‌വൂപ്പിന്റെ സഹസ്ഥാപകനായ സത്വിക് മിശ്ര പറഞ്ഞു.

Comments

comments

Categories: Branding

Related Articles