മോദിയെ പരിഹസിച്ച് വധേര

മോദിയെ പരിഹസിച്ച് വധേര

ന്യൂഡല്‍ഹി: കറന്‍സി നോട്ട് അസാധുവാക്കിയ നരേന്ദ്ര മോദി സര്‍ക്കാരിനെതിരേ പ്രതിപക്ഷ പാര്‍ട്ടികള്‍ ഒന്നടങ്കം അണിനിരന്ന് പ്രതിഷേധം ശക്തമാക്കുമ്പോള്‍, മോദിക്കെതിരേ രൂക്ഷവിമര്‍ശനം നടത്തി പ്രിയങ്ക ഗാന്ധിയുടെ ഭര്‍ത്താവ് റോബര്‍ട്ട് വധേരയും രംഗത്ത്.
സര്‍ക്കാരിന് ഒരു സുപ്രഭാതത്തില്‍ തോന്നിയ കാര്യം നടപ്പാക്കിയതിലൂടെ സാധാരണക്കാരും പാവപ്പെട്ടവരുമാണ് ദുരിതം അനുഭവിക്കുന്നതെന്നു വധേര ഫേസ്ബുക്കില്‍ കുറിച്ചു.
അസാധുവാക്കിയ 500,1000 രൂപ കൊണ്ട് 5,000 രൂപയിലധികം വരുന്ന തുക നിക്ഷേപിച്ചാല്‍ ബാങ്കിന്റെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കേണ്ടി വരുമെന്ന തീരുമാനത്തെയും വധേര പരിഹസിച്ചു. ബാങ്കുകളെ ചോദ്യംചെയ്യല്‍ കേന്ദ്രമായി മാറ്റുകയാണു മോദി ചെയ്തിരിക്കുന്നതെന്നു വധേര പറഞ്ഞു.

Comments

comments

Categories: Politics