റെസ്പബ്ലിക്ക കണ്‍സള്‍ട്ടിംഗിന് ക്രൈസിസ് പിആര്‍ ദേശീയ ബഹുമതി

റെസ്പബ്ലിക്ക കണ്‍സള്‍ട്ടിംഗിന് ക്രൈസിസ്  പിആര്‍ ദേശീയ ബഹുമതി

 

കൊച്ചി: ഇന്ത്യന്‍ പിആര്‍ ആന്റ് കോര്‍പ്പറേറ്റ് കമ്യൂണിക്കേഷന്‍സ് അവാര്‍ഡ് 2016-ല്‍ കൊച്ചി ആസ്ഥാനമായ റെസ്പബ്ലിക്ക കണ്‍സള്‍ട്ടിംഗിന് ക്രൈസിസ് പിആര്‍ വിഭാഗത്തില്‍ ബഹുമതി. അന്താരാഷ്ട്ര ഗോള്‍ഡ് ആന്റ് ഡയമണ്ട് റീട്ടെയില്‍ ശൃംഖലയ്ക്ക് വേണ്ടി റെസ്പബ്ലിക്ക കണ്‍സള്‍ട്ടിംഗ് ആവിഷ്‌കരിച്ചു നടപ്പാക്കിയ ക്രൈസിസ് പിആര്‍ പ്ലാനിനാണ് ദേശീയതലത്തില്‍ ഏറ്റവും ആദരിക്കപ്പെടുന്ന ഐപിആര്‍സിസിഎ അവാര്‍ഡ് ലഭിച്ചത്. നിരവധി അന്താരാഷ്ട്ര പിആര്‍ ഏജന്‍സികളും, കോര്‍പ്പറേറ്റ് കമ്യൂണിക്കേഷന്‍സ് ഡിപ്പാര്‍ട്ട്‌മെന്റുകളും മാറ്റുരച്ച കടുത്ത മത്സരത്തിനൊടുവിലാണ് കേരളത്തില്‍ നിന്നുള്ള റെസ്പബ്ലിക്ക വിജയം കൈവരിച്ചത്. ന്യൂഡെല്‍ഹി കൊണോട്ട് പ്ലേസിലെ ഫ്‌ളിപ്പ്@എംടിവി കഫേയില്‍ നടന്ന ഗാല അവാര്‍ഡ് നൈറ്റില്‍ ഡയറക്ടര്‍-ഓപ്പറേഷന്‍സ് ലിസ്‌ന ഇസ്മായില്‍, സീനിയര്‍ എക്കൗണ്ട് ഡയറക്ടര്‍ നിഖില്‍ ഹരീന്ദ്രന്‍ എന്നിവര്‍ റെസ്പബ്ലിക്ക കണ്‍സള്‍ട്ടിംഗിന് വേണ്ടി അവാര്‍ഡ് ഏറ്റുവാങ്ങി.

കോര്‍പ്പറേറ്റ് കമ്യൂണിക്കേഷന്‍സ് മേഖലയില്‍ വര്‍ഷങ്ങളുടെ അനുഭവ സമ്പത്തുമായി സജിവര്‍ഗീസ് സ്ഥാപിച്ച റെസ്പബ്ലിക്ക കണ്‍സള്‍ട്ടിംഗ് പബ്ലിക്ക് അഫയേഴ്‌സ്, പബ്ലിക്ക് റിലേഷന്‍സ്, ക്രൈസിസ് കമ്യൂണിക്കേഷന്‍സ്, സിഎസ്ആര്‍ അഡൈ്വസറി എന്നീ മേഖലകളിലാണ് പ്രധാനമായും പ്രവര്‍ത്തിക്കുന്നത്. ഗ്രൂപ്പിന്റെ കണ്ടന്റ് സര്‍വീസസ് വിഭാഗം കണ്ടന്റ്, ട്രാന്‍സലേഷന്‍, ലിംഗ്വിസ്റ്റിക്ക് വാലിഡേഷന്‍ സേവനങ്ങളും നല്‍കുന്നു.

എക്‌സ്‌ചേഞ്ച് 4 മീഡിയ ആതിഥ്യമരുളുന്ന ഐപിആര്‍സിസിഎ ഇന്ത്യന്‍ പബ്ലിക്ക് റിലേഷന്‍ ഇന്‍ഡസ്ട്രിയിലെ ഏറ്റവും ആദരിക്കപ്പെടുന്ന ബഹുമതികളിലൊന്നാണ്. പിആര്‍ കണ്‍സള്‍ട്ടന്‍സികളുടെയും, കോര്‍പ്പറേറ്റ് കമ്യൂണിക്കേഷന്‍സ് വിഭാഗങ്ങളുടെയും മികച്ച സേവനങ്ങളെയാണ് ഈ അവാര്‍ഡില്‍ അംഗീകരിക്കുന്നത്.

പബ്ലിക്ക് റിലേഷന്‍സ് ഇന്‍ഡസ്ട്രി മെട്രോ നഗരങ്ങള്‍ക്ക് പുറത്തേക്ക് വളരുന്നതിനെക്കുറിച്ചാണ് ഇത്തവണ ഐപിആര്‍സിസിഎ സജീവമായി ചര്‍ച്ച ചെയ്തത്. പ്രത്യേകിച്ച് ഡീമൊണിറ്റൈസേഷനെ തുടര്‍ന്ന് പൊതുമേഖലയിലും ഇടപാടുകള്‍ കൂടുതല്‍ പ്രോസസ്-ഓറിയന്റഡ് ആകുന്നത് അതത് മേഖലയില്‍ വൈദഗ്ധ്യമുള്ള കണ്‍സള്‍ട്ടന്‍സികളുടെ പ്രസക്തി ഉയര്‍ത്തുന്നുണ്ട്. കേരളത്തില്‍ നിന്നുള്ള ഏജന്‍സി ദേശീയ തലത്തില്‍ കൈവരിച്ച ഈ അംഗീകാരം പബ്ലിക്ക് റിലേഷന്‍സ് ഇന്‍ഡസ്ട്രിയില്‍ ഒരു പുതിയ തുടക്കമാണ്-റെസ്പബ്ലിക്ക കണ്‍സള്‍ട്ടിംഗ് ഡയറക്ടര്‍-ഓപ്പറേഷന്‍സ് ലിസ്‌ന ഇസ്മായില്‍ പറഞ്ഞു.

Comments

comments

Categories: Branding

Related Articles