ആര്‍ബിഐ തിരുത്തി: കെവൈസി ഉള്ള എക്കൗണ്ടുകള്‍ക്ക് 5000 മുകളിലുള്ള നിക്ഷേപം വിശദീകരിക്കേണ്ട

ആര്‍ബിഐ തിരുത്തി:  കെവൈസി ഉള്ള എക്കൗണ്ടുകള്‍ക്ക് 5000 മുകളിലുള്ള നിക്ഷേപം വിശദീകരിക്കേണ്ട

 

ന്യൂഡെല്‍ഹി: 5,000 രൂപയ്ക്ക് മുകളില്‍ വരുന്ന അസാധുവാക്കിയ നോട്ടുകളുടെ നിക്ഷേപത്തിന് നിയന്ത്രണമേര്‍പ്പെടുത്തി ഇറക്കിയ ഉത്തരവ് റിസര്‍വ് ബാങ്ക് തിരുത്തി. നിയന്ത്രണം ശക്തമായ വിമര്‍ശനങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കും വഴിയൊരുക്കിയ സാഹചര്യത്തില്‍ കെവൈസി ചട്ടങ്ങള്‍ പാലിച്ചുകൊണ്ടുള്ള എക്കൗണ്ടുകളെ നിയന്ത്രണത്തില്‍ നിന്നും പൂര്‍Cമായി ഒഴിവാക്കികൊണ്ടാണ് പുതിയ പ്രഖ്യാപനം.

കെവൈസി എക്കൗണ്ടുകളില്‍ നടത്തുന്ന 5,000 രൂപയിലധികം നിക്ഷേപത്തിന് ജനങ്ങള്‍ ഒരു വിശദീകരണവും നല്‍കേണ്ടതില്ലെന്നും പുതിയ പ്രസ്താവനയില്‍ പറയുന്നു. ഒരിക്കല്‍ മാത്രമെ നിരക്ഷേപം നടത്താന്‍ സാധിക്കുകയുള്ളു എന്ന നിബന്ധനയും ഈ എക്കൗണ്ടുകള്‍ക്ക് ബാധകമല്ല.

Comments

comments

Categories: Slider, Top Stories

Write a Comment

Your e-mail address will not be published.
Required fields are marked*