ഐകെയര്‍ മേഖലയില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സംരംഭവുമായി മൈക്രോസോഫ്റ്റ്

ഐകെയര്‍ മേഖലയില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സംരംഭവുമായി മൈക്രോസോഫ്റ്റ്

ഹൈദരാബാദ്: ഐകെയര്‍ മേഖലയില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗപ്പെടുത്തുക എന്ന ലക്ഷ്യവുമായി മൈക്രോസോഫ്റ്റ് ഇന്ത്യ ‘മൈക്രോസോഫ്റ്റ് ഇന്റലിജന്‍സ് നെറ്റ്‌വര്‍ക്ക് ഫോര്‍ ഐകെയര്‍(മൈന്‍)’ എന്ന കണ്‍സോര്‍ഷ്യം ആരംഭിച്ചു. ആര്‍ട്ടിഫിഷ്യല്‍ ഇന്റെലിജന്‍സ് ഉപയോഗിച്ച് അന്ധതയ്ക്ക് പരിഹാരം കാണുകയാണ് ലക്ഷ്യം. എല്‍ വി പ്രസാദ് ഐ ഇന്‍സ്റ്റിറ്റ്യൂട്ടുമായി സഹകരിച്ച് രൂപീകരിച്ചിരിക്കുന്ന കണ്‍സോര്‍ഷ്യത്തില്‍ ഫെഡറല്‍ യൂണിവേഴ്‌സിറ്റി ഓഫ് സാവോ പോളോ, റോച്ചെസ്റ്റര്‍ യൂണിവേഴ്‌സിറ്റിയിലെ ഫ്‌ളാം ഐ ഇന്‍സ്റ്റിറ്റ്യൂട്ട് തുടങ്ങി സമാന താല്‍പര്യങ്ങളുള്ള വിവിധ സ്ഥാപനങ്ങള്‍ സഹകരിക്കുന്നുണ്ട്.

ഐകെയര്‍ മേഖലയിലെ മികച്ച വിശകലനത്തിനും ഇന്റെലിജന്‍സ് മാതൃകകള്‍ വികസിപ്പിക്കുന്നതിനും മൈക്രോസോഫ്റ്റിന്റെ ക്ലൗഡ് പ്ലാറ്റ്‌ഫോം ടെക്‌നോളജിയായ കോര്‍ട്ടാന ഇന്റെലിജന്‍സ് സ്യൂട്ട് പ്രയോജനപ്പെടുത്തും. മൈക്രോസോഫ്റ്റുമായുള്ള പങ്കാളിത്തം ഐകെയര്‍ മേഖലയില്‍ പുതിയ സാധ്യതകള്‍ തുറക്കാനും ഗുരുതരമായ നേത്ര രോഗങ്ങള്‍ക്ക് പരിഹാരമാകുന്ന ടെക്‌നോളജികള്‍ വികസിപ്പിക്കാനും സഹായകമാകുമെന്ന് എല്‍ വി പ്രസാദ് ഐ ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപക ചെയര്‍മാനായ. ഡോ ജി എന്‍ റാവു അഭിപ്രായപ്പെട്ടു.

Comments

comments

Categories: Tech