മഹീന്ദ്ര കണ്‍സ്ട്രക്ഷന്‍ ഉപകരണങ്ങള്‍ക്കായി കേരളത്തില്‍ ഷോറും തുറന്നു

മഹീന്ദ്ര കണ്‍സ്ട്രക്ഷന്‍ ഉപകരണങ്ങള്‍ക്കായി കേരളത്തില്‍  ഷോറും തുറന്നു

 

കോഴിക്കോട്: മഹീന്ദ്ര കണ്‍സ്ട്രക്ഷന്‍ ഉപകരണങ്ങളുടെ വിപണനവും സര്‍വീസും ലക്ഷ്യമിട്ട് രാമനാട്ടുകരയ്ക്ക് സമീപം വൈദ്യരങ്ങാടിയില്‍ ചമ്പയില്‍മോട്ടോഴ്‌സ് ഡീലര്‍ഷിപ്പ് തുറന്നു. വി കെ സി മമ്മദ്‌കോയ എം എല്‍ എ ഉദ്ഘാടനം നിര്‍വഹിച്ചു. മലബാര്‍ ചേമ്പര്‍ ഓഫ് കൊമേഴ്‌സ് പ്രസിഡന്റ് പി വി നിധീഷ് അധ്യക്ഷനായി. മാതൃഭൂമി ഡയറക്ടര്‍ പി വി ഗംഗാധരന്‍, ചമ്പയില്‍ മോട്ടോഴ്‌സ് പാര്‍ട്ണര്‍മാരായ രാഹുല്‍, വിഷ്ണു എന്നിവര്‍ പങ്കെടുത്തു.

2000 ചതുരശ്ര അടിവരുന്ന ഷോറൂമിനൊപ്പം, അത്യാധുനിക വര്‍ക്ഷോപ്പ് സൗകര്യമാണ് ഒരുക്കിയിട്ടുള്ളത്. ബാക് ലോ ഹോഡര്‍, ഫ്രണ്ട് എന്‍ഡ് ലോഡര്‍ തുടങ്ങി എല്ലാ മഹീന്ദ്ര കണ്‍സ്ട്രക്ഷന്‍ ഉപകരണങ്ങളും ഇവിടെ ലഭ്യമാണ്.
വടക്കന്‍ കേരളത്തിലെമ്പാടും ഏത് സമയത്തും സൈറ്റിലെത്തി സര്‍വീസും സ്‌പെയറും നല്കാനുള്ള സൗകര്യവും ചമ്പയില്‍ മോട്ടോഴ്‌സ് വാഗ്ദാനം ചെയ്യുന്നുണ്ട്. ഫിനാന്‍സ്, എക്‌സ്‌ചേഞ്ച്, അതിവേഗ അറ്റകുറ്റപ്പണി എന്നീ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.

രാജ്യത്തെ പ്രധാന നഗരങ്ങളിലെല്ലാം സാന്നിധ്യമുറപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് വടക്കന്‍ കേരളത്തിലെ പ്രധാന വിപണിയായ കോഴിക്കോട്ടും ഡീലര്‍ഷിപ്പ് തുറക്കുന്നതെന്ന് മഹീന്ദ്ര കണ്‍സ്ട്രക്ഷന്‍ എക്യുപ്‌മെന്റ് സെയില്‍ ആന്‍ഡ് കസ്റ്റമര്‍ കെയര്‍ സോണല്‍ മാനേജര്‍ പുരുഷോത്തമന്‍ എല്‍. പറഞ്ഞു.

83 എച്ച് പി റേഞ്ചില്‍ ഏറ്റവും മികച്ച ഇന്ധനക്ഷമത വാഗ്ദാനം ചെയ്യുന്നതാണ് മഹീന്ദ്ര ബാക് ഹോ ലോഡറുകളെന്ന് കമ്പനി സെയില്‍സ് മാനേജര്‍ എല്‍. സെല്‍വം പറഞ്ഞു. വര്‍ഷം മുഴുവന്‍ ഏത് സമയത്തും സര്‍വീസ് നല്കുകയെന്നതാണ് ഡീലര്‍ഷിപ്പിന്റെ ലക്ഷ്യം. കസ്റ്റമര്‍ സര്‍വീസിനായി 1800-209-9879 എന്ന കേന്ദ്രീകൃത നമ്പര്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

Comments

comments

Categories: Branding