ജോയ് ആലുക്കാസിന്റെ അമേരിക്കയിലെ രണ്ടാമത്തെ ഷോറും പ്രവര്‍ത്തനമാരംഭിച്ചു

ജോയ് ആലുക്കാസിന്റെ അമേരിക്കയിലെ രണ്ടാമത്തെ ഷോറും പ്രവര്‍ത്തനമാരംഭിച്ചു

 

ന്യൂജഴ്‌സി: ജോയ്ആലുക്കാസിന്റെ അമേരിക്കയിലെ രണ്ടാമത്തെ ഷോറും ന്യൂജഴ്‌സിയിലെ എഡിസണില്‍ പ്രവര്‍ത്തനമാരംഭിച്ചു. ജോയ് ആലുക്കാസ് ഗ്രൂപ്പ് ഡയറക്ടര്‍ ആന്റണി ജോസ്, കെ സി സി എന്‍ എ പ്രസിഡന്റ് അനിയന്‍ ജോര്‍ജ്, എഫ് ഒ എം എ എ സെക്രട്ടറി ജിബി തോമസ് , സീറോ മലബാര്‍ നോര്‍ത്ത് അമേരിക്ക ബിഷപ്പ് ജോയ് ആലപ്പാട്ട് , ദിലീപ് വര്‍ഗീസ്, ജോയ്ആലുക്കാസ് യു.എസ്.എ ഓപ്പറേഷന്‍സ് ജനറല്‍ മാനേജര്‍ ഫ്രാന്‍സി വര്‍ഗീസ് എന്നിവരുടെ സാന്നിധ്യത്തില്‍ എഡിസണ്‍ മേയര്‍ തോമസ് ലാന്‍കീ ഷോറൂം ഉദ്ഘാടനം ചെയ്തു. ന്യൂജഴ്‌സിയിലെ എഡിസണില്‍ പ്രവര്‍ത്തനമാരംഭിച്ച പുതിയ ഷോറൂം ജോയ്ആലുക്കാസ് ഗ്രൂപ്പിന്റെ ആസൂത്രിതവും വിജയകരവുമായ ബിസിനസ് വിപുലീകരണത്തിന് മികച്ച മുദ്രണമായി മാറുകയാണ്. ഇതിന്റെ ഭാഗമായി ചിക്കാഗോയിലും പുതിയ ഷോറൂം ഉടന്‍ ആരംഭിക്കും.
സ്വര്‍ണ്ണാഭരണങ്ങളെക്കുറിച്ചുള്ള എല്ലാ സ്വപ്നങ്ങളും സാക്ഷാത്കരിക്കുന്ന വിധത്തില്‍ ഒരു മില്ല്യണിലധികം ആഭരണ ശേഖരവും ലോകത്തിലെ എല്ലാ കോണില്‍ നിന്നുള്ള ഡിസൈനുകളും ഷോറൂമില്‍ ഒരുക്കിയിട്ടുണ്ടെന്ന് ജോയ് ആലുക്കാസ് ഗ്രൂപ്പ് ചെയര്‍മാനും എംഡിയുമായ ജോയ് ആലുക്കാസ് പറഞ്ഞു. ഉദ്ഘാടനത്തോടനുബന്ധിച്ച് വിസ്മയിപ്പിക്കുന്ന ഓഫറാണ് ജോയ്ആലുക്കാസ് പ്രഖ്യാപിച്ചിരിക്കുന്നത്. 2000 ഡോളറിലധികം ഡയമണ്ട്, പോള്‍ക്കി, പേള്‍ എന്നിവ വാങ്ങുന്ന ഉപഭോക്താക്കള്‍ക്ക് രണ്ട് ഗ്രാമിന്റെ ഗോള്‍ഡ് കോയിന്‍ സൗജന്യമായി ലഭിക്കും. 1000 ഡോളറിലധികം സ്വര്‍ണ്ണാഭരണങ്ങളും മറ്റ് ആഭരണങ്ങളും വാങ്ങുന്നവര്‍ക്ക് ക്വാര്‍ട്ടര്‍ ഗ്രാം ഡോള്‍ഡ് കോയിന്‍ സൗജന്യമായി ലഭിക്കും.

Comments

comments

Categories: Branding