റബ്ബര്‍തോട്ടങ്ങളിലെ തേന്‍കാലം വരവായി

റബ്ബര്‍തോട്ടങ്ങളിലെ തേന്‍കാലം വരവായി

കോട്ടയം: റബ്ബര്‍ തോട്ടങ്ങളില്‍നിന്ന് എങ്ങനെ പരമാവധി തേന്‍ശേഖരിക്കാം എന്നതിനെക്കുറിച്ചറിയാനും സംശയങ്ങള്‍ ദൂരീകരിക്കാനും റബ്ബര്‍ബോര്‍ഡ് കോള്‍സെന്ററുമായി ബന്ധപ്പെടാം. ഇതു സംബന്ധമായ ചോദ്യങ്ങള്‍ക്ക് മീനച്ചില്‍ പാലാക്കാട് റബ്ബറുത്പാദകസംഘത്തിലെ അംഗവും റബ്ബര്‍ ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ട് നടത്തുന്ന തേനീച്ചവളര്‍ത്തല്‍ കോഴ്‌സിന്റെ പരിശീലകനുമായ ബിജു ജോസഫ് ഇന്ന് രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് ഒരുമണി വരെ ഫോണിലൂടെ മറുപടി നല്‍കും. കോള്‍സെന്റര്‍ നമ്പര്‍ 0481 2576622.

റബ്ബര്‍തോട്ടങ്ങളില്‍ നിന്ന് അധികവരുമാനം നേടാന്‍ റബ്ബര്‍ബോര്‍ഡ് ശുപാര്‍ശ ചെയ്യുന്ന മാര്‍ഗ്ഗങ്ങളിലൊന്നാണ് തേനീച്ചവളര്‍ത്തല്‍. ജനുവരി പകുതിയോടെയാണ് തേനുല്‍പ്പാദനം ആരംഭിക്കുന്നത്. കേരളത്തില്‍ തേനിന്റെ പ്രധാനസ്രോതസ്സ് റബ്ബര്‍മരങ്ങളാണ്. ഇവിടെ ലഭ്യമായ അനുകൂലസാഹചര്യങ്ങള്‍ വേണ്ടരീതിയില്‍ പ്രയോജനപ്പെടുത്തിയാല്‍ തേനീച്ചവളര്‍ത്തലിലൂടെ കര്‍ഷകര്‍ക്ക് റബ്ബര്‍തോട്ടങ്ങളില്‍ നിന്ന് അധികവരുമാനം നേടാനാകും. റബ്ബര്‍ബോര്‍ഡ് കോള്‍സെന്ററിന്റെ പ്രവര്‍ത്തനസമയം തിങ്കള്‍ മുതല്‍ വെള്ളി വരെയുള്ള എല്ലാ പ്രവൃത്തിദിവസങ്ങളിലും രാവിലെ 9.30 മുതല്‍ വൈകുന്നേരം 5.30 വരെയാണ്. റബ്ബര്‍ബോര്‍ഡിന്റെ വിവിധ പദ്ധതികളെയും സേവനങ്ങളെയുംകുറിച്ചുള്ള വിവരങ്ങള്‍ ഇവിടെനിന്നു ലഭിക്കും.

Comments

comments

Categories: Branding