കാഷ്‌ലെസ് സമ്പദ് വ്യവസ്ഥ: ഗ്രാമീണവരിക്കാര്‍ക്ക് സൗജന്യഡാറ്റ നല്‍കാന്‍ ട്രായ് നിര്‍ദേശം

കാഷ്‌ലെസ് സമ്പദ് വ്യവസ്ഥ: ഗ്രാമീണവരിക്കാര്‍ക്ക് സൗജന്യഡാറ്റ നല്‍കാന്‍ ട്രായ് നിര്‍ദേശം

 
ന്യൂഡെല്‍ഹി: ഗ്രാമീണ മേഖകളിലെ മൊബീല്‍ഫോണ്‍ വരിക്കാര്‍ക്ക് 100 എംബി സൗജന്യ ഡാറ്റ നല്‍കണമെന്ന് ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) നിര്‍ദ്ദേശിച്ചു. സര്‍ക്കാരിന്റെ നോട്ട് രഹിത സമ്പദ് വ്യവസ്ഥയെന്ന ആശയത്തിന് പിന്തുണ നല്‍കുന്നതിന്റെ ഭാഗമായാണിത്.
ഗ്രാമീണ വരിക്കാര്‍ക്ക് സര്‍ക്കാരിന്റെ ആനുകൂല്യത്തില്‍ വിതരണം ചെയ്യുന്ന സൗജന്യ ഡാറ്റയുടെ ബില്ലിനായി യൂണിവേഴ്‌സല്‍ സര്‍വീസസ് ഒബ്ലിഗേഷന്‍ ഫണ്ട് (യുഎസ്ഒഎഫ്) ഉപയോഗിക്കാവുന്നതാണെന്ന് ട്രായ് ചൂണ്ടിക്കാട്ടി. വിവേചനമില്ലാതെ സൗജന്യ ഡാറ്റ ഒരുക്കുന്ന സാഹചര്യവും ഉണ്ടാക്കും.

സര്‍ക്കാരിന്റെ പണമിതര ഇടപാടുകളെ പ്രോത്സാഹിപ്പിക്കുന്നതിനുവേണ്ടിയാണ് ഗ്രാമീണ മേഖലകളില്‍ താമസിക്കുന്നവര്‍ക്ക് ഒരുമാസം 100 എംബി ഡാറ്റ സൗജന്യമായി നല്‍കുന്നതെന്ന് ട്രായ് സൂചിപ്പിച്ചു. ട്രായുടെ കണക്കുകള്‍ അനുസരിച്ച് സെപ്റ്റംബര്‍ വരെ ആകെ 1049.74 മില്ല്യണ്‍ മൊബീല്‍ വരിക്കാരില്‍ ഏകദേശം 445.94 മില്ല്യണ്‍ പേര്‍ ഗ്രാമീണ മേഖലയിലുള്ളവരാണ്. യുഎസ്ഒഎഫിന്റെ ഭാഗമായി പദ്ധതി ഉപയോഗപ്പെടുത്താനാണ് ട്രായുടെ നിര്‍ദ്ദേശം. യുഎസ്ഒഎഫ് എല്ലാ ടെലികോം കമ്പനികളില്‍ നിന്നും മൊത്ത വരുമാനത്തിന്റെ അഞ്ചു ശതമാനം ശേഖരിക്കുന്നുണ്ട്. രാജ്യത്തെ എല്ലാ ഗ്രാമീണ, ഉള്‍പ്രദേശങ്ങളിലും ടെലികോം അടിസ്ഥാന സൗകര്യങ്ങള്‍ സ്ഥാപിക്കുന്നതിനുവേണ്ടി ഈ ഫണ്ടാണ് ഉപയോഗിക്കുന്നത്.

Comments

comments

Categories: Tech

Write a Comment

Your e-mail address will not be published.
Required fields are marked*