പ്രശ്‌നങ്ങള്‍ നിയന്ത്രാണാതീതം: നായിഡു

പ്രശ്‌നങ്ങള്‍ നിയന്ത്രാണാതീതം: നായിഡു

 

ഹൈദരാബാദ്: നോട്ട് അസാധുവാക്കലിനെ തുടര്‍ന്ന് രാജ്യത്ത് ഉടലെടുത്ത പ്രശ്‌നങ്ങള്‍ നിയന്ത്രണാതീതമാണെന്ന് ആന്ധ്രാ പ്രദേശ് മുഖ്യമന്ത്രി ചന്ദ്ര ബാബു നായിഡു. ടിഡിപി എംപിമാരുടെ യോഗത്തിലാണു ചന്ദ്രബാബു നായിഡു സ്ഥിതിഗതികള്‍ കൈവിട്ടു പോകുന്നതായി തുറന്നടിച്ചത്. ഇതോടെ പ്രശ്‌ന പരിഹാരത്തിന് പ്രധാനമന്ത്രി അഭ്യര്‍ത്ഥിച്ച അമ്പത് ദിവസം അതിക്രമിക്കുമ്പോള്‍ എന്‍ഡിഎ സഖ്യകക്ഷികള്‍ പരസ്യ വിമര്‍ശനത്തിന് മുതിരുമോ എന്ന ആശങ്കയിലാണ് ബിജെപി. എന്‍ഡിഎ സഖ്യകക്ഷികളില്‍ ശിവസേനയും അകാലിദളും നോട്ട് അസാധുവാക്കല്‍ നടപടിയോട് നേരത്തെ തന്നെ വിയോജിപ്പ് പ്രകടമാക്കിയിരുന്നു.

സംഖ്യകക്ഷിയായ ടിഡിപി നേതാവ് ചന്ദ്രബാബു നായിഡു കൂടി ഇടഞ്ഞാല്‍ മുന്നണിയില്‍ ബിജെപി ഒറ്റപ്പെടും. ഡിജിറ്റല്‍ സമ്പദ്‌വ്യവസ്ഥയെന്ന ഇന്ത്യയുടെ ബാനറിലേക്കുള്ള പ്രയാണത്തിന് കേന്ദ്ര സര്‍ക്കാര്‍ രൂപീകരിച്ച സമിതിയുടെ അധ്യക്ഷന്‍ എന്ന നിലയില്‍ ചന്ദ്രബാബു നായിഡുവിന്റെ നിഗമനങ്ങള്‍ അവഗണിക്കാന്‍ കേന്ദ്ര സര്‍ക്കാരിനും കഴിയില്ല.

Comments

comments

Categories: Slider, Top Stories