ഡിജിറ്റല്‍ പണമിടപാട്: ശമ്പള വിതരണം പണരഹിതമാക്കുന്നതിനുള്ള ഓര്‍ഡിനന്‍സ് മന്ത്രിസഭ അംഗീകരിച്ചു

ഡിജിറ്റല്‍ പണമിടപാട്:  ശമ്പള വിതരണം പണരഹിതമാക്കുന്നതിനുള്ള ഓര്‍ഡിനന്‍സ് മന്ത്രിസഭ അംഗീകരിച്ചു

 

ന്യൂഡെല്‍ഹി: കാഷ്‌ലെസ് സമ്പദ്‌വ്യവസ്ഥയിലേക്കുള്ള മാറ്റത്തിന് ഊന്നല്‍ നല്‍കുന്നതിന്റെ ഭാഗമായി ശമ്പള വിതരണം പണരഹിതമാക്കാനുള്ള ഓര്‍ഡിനന്‍സ് കേന്ദ്ര മന്ത്രിസഭ അംഗീകരിച്ചു. ‘പേമെന്റ് ഓഫ് വെയ്ജസ് ആക്റ്റി’ന്റെ സെക്ഷന്‍ 6ല്‍ ഭേദഗതി വരുത്തുന്നതിനും സര്‍ക്കാര്‍ അനുമതി നല്‍കി. പൊതു മേഖലാ ജീവനക്കാരുടെ ശമ്പള വിതരണം പുതിയ ചട്ട പ്രകാരമായിരിക്കുമെന്നും, പിന്നീട് സ്വാകര്യ മേഖലയെയും ഓര്‍ഡിനന്‍സിനു കീഴില്‍ കൊണ്ടുവരുമെന്നുമാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

1936ലെ പേമെന്റ് ഓഫ് വെയ്ജസ് ആക്ടില്‍ ഭേദഗതി വരുത്തി ചില മേഖലകളിലുള്ള ജീവനക്കാര്‍ക്ക് പണരഹിത സംവിധാനത്തിലൂടെ (ഇലക്ട്രോണിക്, ചെക്ക് മുഖാന്തരം) ശമ്പളം വിതരണം ചെയ്യാന്‍ കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയതായാണ് വിവരം. ആറ് മാസമാണ് ഒരു ഓര്‍ഡിനന്‍സിന്റെ കാലാവധി. ഈ കാലയളവിനുള്ളില്‍ പുതിയ നിയമം പാര്‍ലമെന്റ് പാസാക്കണം.

18,000ത്തില്‍ കുറഞ്ഞ വേതനം കൈപ്പറ്റുന്നവരെയും പുതിയ ഓര്‍ഡിനന്‍സില്‍ ഉള്‍പ്പെടുത്തും. ചില പ്രത്യേക മേഖലകള്‍ക്കു മാത്രമായിരിക്കും നിലവില്‍ നിയമം ബാധകമാക്കുക. ഇത് സംബന്ധിച്ച പ്രഖ്യാപനം പിന്നീട് ഉണ്ടാവും.

Comments

comments

Categories: Slider, Top Stories