സിപ്ല 4,000 കോടി നിക്ഷേപം സ്വരൂപിക്കാനൊരുങ്ങുന്നു

സിപ്ല 4,000 കോടി നിക്ഷേപം സ്വരൂപിക്കാനൊരുങ്ങുന്നു

 

മുംബൈ: ഇന്ത്യന്‍ മള്‍ട്ടിനാഷണല്‍ ഫാര്‍മസ്യൂട്ടിക്കല്‍, ബയോടെക്‌നോളജി കമ്പനിയായ സിപ്ല 4,000 കോടി രൂപ നിക്ഷേപം സ്വരൂപിക്കാനൊരുങ്ങുന്നു. വിവിധ നിക്ഷേപ സമാഹരണ മാര്‍ഗങ്ങളിലൂടെ  റെഗുലേറ്ററി അനുമതിയോടെയായിരിക്കും നിക്ഷേപം സമാഹരിക്കുക. സിപ്ല ഉന്നതതല സമിതി ഡയറക്റ്റര്‍മാരാണ് 4,000 കോടി രൂപ സ്വരൂപിക്കുന്നതിന് തീരുമാനമെടുത്തതെന്ന് ബിഎസ്ഇയില്‍ സമര്‍പ്പിച്ച രേഖയില്‍ കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.

ഇക്വിറ്റി ഓഹരികള്‍ പുറത്തിറക്കുന്നതിലൂടെയോ, അമേരിക്കന്‍ ഡെപ്പോസിറ്ററി റെസീപ്റ്റിലൂടെയോ, ഗ്ലോബല്‍ ഡെപ്പോസിറ്ററി റസീപ്റ്റ്‌സ്, ഫോറിന്‍ കറന്‍സി കണ്‍വെര്‍ട്ടിബ്ള്‍ ബോണ്ട് എന്നിവയിലൂടെയോ 2,000 കോടി രൂപ വരെ സ്വരൂപിക്കാനാണ് പദ്ധതിയെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്. ബാക്കി വരുന്ന 2,000 കോടി രൂപ നോണ്‍ കണ്‍വര്‍ട്ടിബിള്‍ ഡിബഞ്ചര്‍ അല്ലെങ്കില്‍ ബോണ്ടു വഴി സമാഹരിക്കാനാണ് സിപ്ല തീരുമാനിച്ചിരിക്കുന്നത്. ആവശ്യമായ അനുമതിയോടെയും അംഗീകാരത്തോടെയുമാണ് നിക്ഷേപ സമാഹരണം നടക്കുന്നതെന്നും ബിഎസ്ഇ രേഖകള്‍ വ്യക്തമാക്കുന്നുണ്ട്. പോസ്റ്റല്‍ മുഖാന്തരം കമ്പനി ഓഹരി ഉടമകളുടെ അനുവാദം തേടിയിട്ടുണ്ടെന്നും രേഖയില്‍ പറയുന്നു.

Comments

comments

Categories: Branding