പണം പിന്‍വലിക്കല്‍: എടിഎമ്മിലെ നിയന്ത്രണം 30ന് അവസാനിക്കുമെന്ന് ധന മന്ത്രാലയം

പണം പിന്‍വലിക്കല്‍:  എടിഎമ്മിലെ നിയന്ത്രണം 30ന് അവസാനിക്കുമെന്ന് ധന മന്ത്രാലയം

 

ന്യൂഡെല്‍ഹി: നോട്ട് അസാധുവാക്കലിന്റെ ഭാഗമായി എടിഎമ്മുകളില്‍ നിന്നും പണം പിന്‍വലിക്കുന്നതിന് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങല്‍ ഡിസംബര്‍30ന് അവസാനിക്കുമെന്ന് ധനമന്ത്രാലയം വ്യക്തമാക്കി. നിലവില്‍ 2500 രൂപ മാത്രമാണ് ഒരു ദിവസം എടിഎമ്മിലൂടെ പിന്‍വലിക്കാവുന്നത്. മതിയായ പണം സജ്ജമാക്കിയിട്ടുണ്ടെന്നും മുന്‍ നിശ്ചയിച്ച കാലാവധിക്കു ശേഷം എടിഎമ്മിലെ നിയന്ത്രണം തുടരേണ്ടി വരില്ലെന്നുമാണ് ഇപ്പോള്‍ ധനമന്ത്രാലയം വ്യക്തമാക്കുന്നത്.

പിന്‍വലിക്കാവുന്ന തുകയുടെ പരിധി സംബന്ധിച്ച് ഡിസംബര്‍ 30ന് ശേഷം തീരുമാനമെടുക്കുമെന്നായിരുന്നു നേരത്തേ ധനകാര്യ സെക്രട്ടറി അശോക് ലാവാസ വ്യക്തമാക്കിയിരുന്നത്. ബാങ്കില്‍ നിന്ന് നേരിട്ട് പണം പിന്‍വലിക്കുന്നതിനുള്ള നിയന്ത്രണങ്ങള്‍ തുടരുന്നതു സംബന്ധിച്ച് ധനമന്ത്രാലയം ഇപ്പോഴും വ്യക്തത വരുത്തിയിട്ടി. ആഴ്ചയില്‍ 24,000 രൂപയാണ് ഇപ്പോള്‍ ബാങ്കില്‍ നിന്ന് നേരിട്ട് പിന്‍വലിക്കാന്‍ അനുവദിക്കുന്നത്.

Comments

comments

Categories: Slider, Top Stories