സൈക്കിള്‍ മോഷണം:ഇന്തോനേഷ്യയില്‍ ഓസ്‌ട്രേലിയക്കാരെ തെരുവിലൂടെ നടത്തിച്ചു

സൈക്കിള്‍ മോഷണം:ഇന്തോനേഷ്യയില്‍ ഓസ്‌ട്രേലിയക്കാരെ തെരുവിലൂടെ നടത്തിച്ചു

 

ജക്കാര്‍ത്ത(ഇന്തോനേഷ്യ): ഇന്തോനേഷ്യ സന്ദര്‍ശിക്കാനെത്തിയ രണ്ട് ഓസ്‌ട്രേലിയന്‍ വംശജരെ സൈക്കിള്‍ മോഷ്ടിച്ചെന്ന് ആരോപിച്ച് തെരുവിലൂടെ നടത്തിച്ചു. ഞാന്‍ മോഷ്ടാവാണ്, ഇപ്പോള്‍ ചെയ്തത് ഇനി ചെയ്യില്ലെന്ന് എഴുതി ബോര്‍ഡ് കഴുത്തില്‍ തൂക്കിയതിനു ശേഷമാണ് ഇവരെ തെരുവിലൂടെ നടത്തിച്ചത്. സെന്‍ട്രല്‍ ഇന്തോനേഷ്യയിലെ പ്രമുഖ ടൂറിസ്റ്റ് കേന്ദ്രമായ ഗിലി ട്രാവാംഗനില്‍നിന്നും പത്ത് ദിവസം മുന്‍പാണ് സൈക്കിള്‍ മോഷ്ടിച്ചതെങ്കിലും ചൊവ്വാഴ്ചയാണു ശിക്ഷ നടപ്പിലാക്കിയത്. വിദേശികള്‍ താമസിച്ച ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെയാണു മോഷണം പിടികൂടിയതെന്നു ഗ്രാമപ്രമുഖന്‍ മുഹമ്മദ് തൗഫീക് പറഞ്ഞു.
മോഷ്ടാക്കള്‍ ഓസ്‌ട്രേലിയന്‍ വംശജരാണെങ്കിലും ഇവരുടെ പേരുകളോ മറ്റ് വിവരങ്ങളോ പുറത്തുവിട്ടിട്ടില്ല.

Comments

comments

Categories: World