ആമസോണ്‍നൗ ഇനി ഡെല്‍ഹിയിലും മുംബൈയിലും

ആമസോണ്‍നൗ ഇനി ഡെല്‍ഹിയിലും മുംബൈയിലും

 

ന്യുഡെല്‍ഹി: ഇ-കൊമേഴ്‌സ് കമ്പനിയായ ആമസോണ്‍ ഇന്ത്യയുടെ രണ്ടു മണിക്കൂര്‍ ഗ്രോസറി ഡെലിവറി സേവനമായ ആമസോണ്‍നൗ ഡെല്‍ഹി, മുംബൈ എന്നിവിടങ്ങളിലേക്ക് വ്യാപിപ്പിച്ചു. ആമസോണ്‍നൗ ഉപയോഗിച്ച് ഉപഭോക്താക്കള്‍ക്ക് പഴവര്‍ഗങ്ങള്‍, പച്ചക്കറികള്‍, ശീതികരിച്ച ഭക്ഷണപദാര്‍ത്ഥങ്ങള്‍ തുടങ്ങി 5,000 ലധികം വരുന്ന ഉല്‍പ്പന്നങ്ങള്‍ നിത്യേന വാങ്ങാന്‍ സാധിക്കും. ഓര്‍ഡര്‍ ചെയ്യുന്ന ഉല്‍പ്പന്നങ്ങള്‍ രണ്ടു മണിക്കൂറിനുള്ളിലോ നേരത്തെ ക്രമീകരിക്കുന്ന സമയത്തിനനുസരിച്ചോ ഉപഭോക്താവിന്റെ വീട്ടുപടിക്കലെത്തുമെന്നതാണ് ഈ സേവനത്തിന്റെ സവിശേഷത. പ്രാദേശിക സ്റ്റോറുകളായ ഹൈപ്പര്‍സിറ്റി, സ്പാര്‍, മോഡേണ്‍ ബസാര്‍, ഈസി ഡേ, ബിഗ് ബസാര്‍, എസ്ആര്‍എസ്, മൈ247മാര്‍ക്കറ്റ് ഡോട്ട് കോം, ആമസോണ്‍ ഡോട്ട് ഇന്‍ തുടങ്ങിയ വിപണികളില്‍ ഈ സേവനം ഉപയോഗപ്പെടുത്താന്‍ കഴിയും.

350 രൂപയ്ക്ക് മുകളിലുള്ള ബാസ്‌ക്കറ്റുകള്‍ക്ക് സൗജന്യ ഡെലിവറി ഓഫറും ആമസോണ്‍നൗ നല്‍കുന്നുണ്ട്. 350 ന് താഴെ നിരക്കിലുള്ള ഡെലിവറികള്‍ക്ക് 29 രൂപയും ക്രമീകരിച്ച സമയക്രമമനുസരിച്ചുള്ളതിന് 49 രൂപയുമാണ് ഡെലിവറി ചാര്‍ജ്. മുംബൈയിലും ഡെല്‍ഹിയിലും ആമസോണ്‍നൗവിന്റെ പ്രൊമോഷന്റെ ഭാഗമായി ഇപ്പോള്‍ ഡെലിവറി ചാര്‍ജ് ഈടാക്കുന്നില്ല. ആമസോണ്‍നൗ ആന്‍ഡ്രോയിഡ് ആപ്പ് പ്ലേ സ്റ്റോറില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്തതിനുശേഷം ഉപഭോക്താവിന്റെ പ്രാദേശിക പിന്‍ നമ്പര്‍ ഷോപ്പില്‍ നല്‍കിയാല്‍ ഈ സേവനം ഉപയോഗപ്പെടുത്താവുന്നതാണ്. ആമസോണ്‍നൗവിന് ബെംഗളൂരു ഉപഭോക്താക്കളില്‍ നിന്ന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. മുംബൈ, ഡെല്‍ഹി എന്നിവിടങ്ങളിലേക്കുകൂടി സേവനം വ്യാപിപ്പിക്കാന്‍ പ്രചോദനണിതെന്നും ആമസോണ്‍ ഇന്ത്യ കാറ്റഗറി ലീഡര്‍ സൗരഭ് ശ്രീവാസ്തവ പറഞ്ഞു.

Comments

comments

Categories: Branding

Related Articles