യൂണിടെക്കിന്റെ സെയ്ല്‍സ് ബുക്കിംഗ് ഉയര്‍ന്നു

യൂണിടെക്കിന്റെ സെയ്ല്‍സ്  ബുക്കിംഗ് ഉയര്‍ന്നു

ന്യൂഡെല്‍ഹി: റിയല്‍ എസ്റ്റേറ്റ് രംഗത്തെ പ്രമുഖരായ യൂണിടെക്കിന്റെ സെയ്ല്‍സ് ബുക്കിംഗില്‍ വര്‍ധന. ഏപ്രില്‍ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള ആറു മാസ കാലയളവില്‍ പ്രോപ്പര്‍ട്ടി ബുക്കു ചെയ്യല്‍ 29 ശതമാനം ഉയര്‍ന്ന് 678 കോടി രൂപയിലെത്തി. വാണിജ്യ വിഭാഗത്തിലാണ് ഏറ്റവും കൂടുതല്‍ ബുക്കിംഗ് നടന്നത്.
കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ ആറു മാസങ്ങളില്‍ 524 കോടി രൂപയുടെ വസ്തുവകകളാണ് ഗുരുഗ്രാം ആസ്ഥാനമാക്കിയ യൂണിടെക്ക് വിറ്റഴിച്ചത്. 0.9 മില്ല്യണ്‍ ചതുരശ്ര അടി സ്‌പെയ്‌സ് അക്കുറി വിറ്റുപോയി. എന്നാല്‍ ഇത്തവണ 2.5 മില്ല്യണ്‍ ചതുരശ്ര അടി എന്ന നിലയിലേക്ക് വില്‍പ്പന വര്‍ധിച്ചു. അതില്‍ 2.15 ചതുരശ്ര അടിയും നൊണ്‍ റസിഡന്‍ഷ്യല്‍ വിഭാഗം സംഭാവന ചെയ്തു. ഈ വിഭാഗത്തില്‍ 539 കോടി രൂപയുടെ വില്‍പ്പന നടന്നു. ഭവന വിഭാഗത്തിലെ 0.35 ചതുരശ്ര അടിയുടെ വില്‍പ്പനയിലൂടെ 139 കോടി രൂപ ലഭ്യമായി. ആകെയുള്ള തുകയില്‍ 88 ശതമാനവും വന്നത് ഗുരുഗ്രാമില്‍ നിന്നാണ്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം കൊമേഴ്‌സ്യല്‍ സെഗ്‌മെന്റില്‍ 0.16 മില്ല്യണ്‍ സ്‌ക്വയര്‍ ഫീറ്റും (140 കോടി രൂപ) ഹൗസിംഗ് സെഗ്‌മെന്റില്‍ 0.74 മില്ല്യണ്‍ സ്‌ക്വയര്‍ ഫീറ്റും (384 കോടി രൂപ) ആണ് വിറ്റുപോയത്. അതേസമയം, യൂണിടെക്കിന്റെ ശരാശരി വില്‍പ്പന വില പ്രതീക്ഷ മുന്‍ സാമ്പത്തിക വര്‍ഷത്തിലെ ചതുരശ്ര അടിക്ക് 5, 815 രൂപ എന്ന നിലയില്‍ നിന്ന് ഇക്കുറി 2714 രൂപ എന്ന നിലയിലേക്ക് താഴ്ന്നിട്ടുണ്ട്.
റസിഡന്‍ഷ്യല്‍ പ്രോപ്പര്‍ട്ടിയുടെ ആവശ്യകത മന്ദ ഗതിയിലാണ്. എന്നിരുന്നാലും പലിശ നിരക്കുകള്‍ കുറയാന്‍ തുടങ്ങുന്നതും സമീപ ഭാവിയില്‍ ആര്‍ബിഐ വീണ്ടുമൊരു നിരക്ക് ഇളവിന് തയാറായേക്കുമെന്ന പ്രതീക്ഷയും ആവശ്യകത വര്‍ധിപ്പിക്കും. മിഡ്- ഇന്‍കം സെഗ്‌മെന്റിലെ ഡിമാന്റിലാണ് കാര്യമായ മുന്നേറ്റം പ്രതീക്ഷിക്കുന്നതെന്നും യൂണിടെക്ക് മാനേജിംഗ് ഡയറക്റ്റര്‍ അജയ് ചന്ദ്ര ആത്മവിശ്വാസം പ്രകടിപ്പിച്ചു.
നടപ്പു ധനകാര്യ വര്‍ഷത്തിന്റെ രണ്ടാം പാദത്തില്‍ 13 കോടി രൂപയുടെ അറ്റനഷ്ടം യൂണിടെക്ക് രേഖപ്പെടുത്തിയിട്ടുണ്ട്. മുന്‍ വര്‍ഷം സമാന പാദത്തില്‍ ഇത് 65.70 കോടിയായിരുന്നു. അതേസമയം, ജൂലൈ- സെപ്റ്റംബര്‍ പാദത്തില്‍ കമ്പനിയുടെ പ്രവര്‍ത്തന വരുമാനം കഴിഞ്ഞ വര്‍ഷത്തെ 639.6 കോടി എന്നതില്‍ നിന്ന്
373 കോടിയിലേക്ക് താഴ്ന്നു. ജൂലൈ- സെപ്റ്റംബര്‍ പാദത്തില്‍ കമ്പനിക്കു കീഴിലെ സ്ഥാപനം ഒരു ഹോട്ടല്‍ പ്രോപ്പര്‍ട്ടിയിലെ ഓഹരികള്‍ മറ്റൊന്നിലേക്ക് മാറ്റിയെന്നും അതാണ് നഷ്ടമുണ്ടാകാന്‍ കാരണമെന്നും യൂണിടെക് പ്രസ്താവനയില്‍ വ്യക്തമാക്കി. അതൊഴുവാക്കിയാല്‍ ആ പാദത്തില്‍ കമ്പനിയുടെ പ്രവര്‍ത്തനം ലാഭകരമായിരുന്നെന്നും പ്രസ്താവന കൂട്ടിച്ചേര്‍ത്തു.

Comments

comments

Categories: Branding

Related Articles