മൂന്ന് പേര്‍ക്ക് ജീവിതം പകുത്ത് നല്‍കി ഷാജി യാത്രയായി

മൂന്ന് പേര്‍ക്ക് ജീവിതം പകുത്ത് നല്‍കി ഷാജി യാത്രയായി

 

കൊച്ചി: തലച്ചോറിലെ രക്തസ്രാവത്തെ തുടര്‍ന്ന് മരണം സംഭവിച്ച യുവാവിന്റെ അവയവങ്ങള്‍ മൂന്ന് പേര്‍ക്ക് പുതുജീവിതം സമ്മാനിച്ചു. എറണാകുളത്തെ ഒരു കോളേജ് ഹോസ്റ്റലില്‍ പാചകക്കാരനായിരുന്ന ആലപ്പുഴ ജില്ലയിലെ പൂച്ചാക്കല്‍ സ്വദേശി 43 കാരന്‍ ടി.എസ്. ഷാജിയുടെ കരള്‍, കണ്ണിന്റെ കോര്‍ണിയ തുടങ്ങിയ അവയവങ്ങളാണ് കൊച്ചി മരടിലെ വിപിഎസ് ലേക് ഷോര്‍ ആശുപത്രിയില്‍ വെച്ച് എടുത്തുമാറ്റിയത്.

അബോധാവസ്ഥയില്‍ ആശുപത്രിയിലെത്തിച്ച ഷാജി അടുത്ത ദിവസം മരണപ്പെടുകയായിരുന്നു. ഇതേതുടര്‍ന്ന് കുടുംബാംഗങ്ങള്‍ ഷാജിയുടെ അവയവങ്ങള്‍ ദാനം ചെയ്യാന്‍ തയ്യാറാണെന്ന് അറിയിച്ചതിനെ തുടര്‍ന്നാണ് ശസ്ത്രക്രിയ നടത്തി അവയവങ്ങള്‍ മാറ്റിയത്.

ഷാജിയുടെ കരള്‍ ആസ്റ്റര്‍ മെഡിസിറ്റിയിലെ രോഗിക്കും കോര്‍ണിയ അങ്കമാലി ലിറ്റില്‍ ഫല്‍വര്‍ ആശുപത്രിയിലെ ഐ ബാങ്കിനുമാണ് നല്‍കിയത്. രാധികയാണ് ഷാജിയുടെ ഭാര്യ. മക്കള്‍ അനന്തകൃഷ്ണന്‍, അനശ്വര.

Comments

comments

Categories: Life