ബ്ലാസ്റ്റേഴ്‌സ് ആരാധകര്‍ക്ക് നന്ദി അറിയിച്ച് സച്ചിന്‍

ബ്ലാസ്റ്റേഴ്‌സ് ആരാധകര്‍ക്ക് നന്ദി അറിയിച്ച് സച്ചിന്‍

 

കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിയെ പിന്തുണച്ച ആരാധകരോട് നന്ദി അറിയിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസവും ക്ലബിന്റെ സഹ ഉടമയുമായ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍. ഇത്രയധികം കാണികളെ കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സിക്ക് ലഭിച്ചതില്‍ സന്തോഷിക്കുന്നുവെന്നും ഇതി തികച്ചും അവിശ്വസനീയമാമെന്നും സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ പറഞ്ഞു.

കൊച്ചി സ്റ്റേഡിയത്തിലുണ്ടായ ആരാധക സാന്നിധ്യം തന്നെ അമ്പരപ്പിച്ചെന്ന് അതിലറ്റിക്കോ ഡി കൊല്‍ക്കത്തയുടെ സഹ ഉടമകളിലൊരാളായ സൗരവ് ഗാംഗുലിയും അറിയിച്ചു. അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്തയുടെ വിജയത്തിന്റെ കാരണം ടീമിന്റെ ഒത്തിണക്കമാണെന്നും സൗരവ് ഗാംഗുലി വ്യക്തമാക്കി. കേരള ബ്ലാസ്‌റ്റേഴ്‌സ് അടുത്ത സീസണില്‍ കൂടുതല്‍ മെച്ചപ്പെടുമെന്ന് നിത അംബാനിയും പറഞ്ഞു.

Comments

comments

Categories: Sports